video
play-sharp-fill

‘ഗോവിന്ദന്‍… ഇനി നമുക്ക് കോടതിയില്‍ കാണാം’; കേസ് കൊടുത്ത് എന്നെ വിരട്ടാം എന്നത് സ്വപ്നത്തില്‍ മാത്രമേ നടക്കൂ…;  മാനനഷ്ട കേസ് നല്‍കിയ എം വി ഗോവിന്ദന് സ്വപ്നയുടെ മറുപടി

‘ഗോവിന്ദന്‍… ഇനി നമുക്ക് കോടതിയില്‍ കാണാം’; കേസ് കൊടുത്ത് എന്നെ വിരട്ടാം എന്നത് സ്വപ്നത്തില്‍ മാത്രമേ നടക്കൂ…; മാനനഷ്ട കേസ് നല്‍കിയ എം വി ഗോവിന്ദന് സ്വപ്നയുടെ മറുപടി

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: തനിക്കെതിരെ അപകീര്‍ത്തി പരമര്‍ശ കേസ് നല്‍കിയ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോട് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മറുപടി.

കേസ് കൊടുത്ത് വിരട്ടാമെന്നത് സ്വപ്നത്തില്‍ മാത്രമേ നടക്കൂവെന്ന് അപകീര്‍ത്തി പരമര്‍ശത്തിന് കേസ് നല്‍കിയ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോട് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മറുപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാനനഷ്ട കേസില്‍ സ്വപ്ന സുരേഷിനെതിരായി എം വി ഗോവിന്ദന്‍ നല്‍കിയ അപകീര്‍ത്തി പരാതി കോടതി ഫയലില്‍ സ്വീകരിച്ചതിന് പിന്നാലെയാണ് സ്വപ്ന സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കേസ് കൊടുത്ത് എന്നെ വിരട്ടാം എന്നത് സ്വപ്നത്തില്‍ മാത്രമേ നടക്കൂവെന്നും 10 കോടി നഷ്ടപരിഹാരം ചോദിച്ച്‌ കോര്‍ട്ട് ഫീ അടച്ച്‌ സിവില്‍ കോടതിയിലും താങ്കള്‍ കേസ് കൊടുക്കണമെന്നാണ് എന്റെ അപേക്ഷയെന്നും സ്വപ്ന സുരേഷ് ഫേസ്ബുക്കില്‍ കുറിച്ചു.