
സ്വര്‍ണ്ണക്കടത്ത് വിവാദങ്ങള്‍ സംസ്ഥാനമാകെ കത്തി നിൽക്കുന്നു ;മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനം അടച്ചു പൂട്ടിയതായി സൂചന ;വെബ് സൈറ്റും ഡൗണായി;ഗൂഗിളിലും വിവരങ്ങളൊന്നുമില്ല; സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയുടെ വെളിപ്പെടുത്തല്‍ ഓരോന്നായി തെളിയുമ്പോൾ കുടുങ്ങുന്നത് ആരൊക്കെ ?
സ്വന്തം ലേഖിക
കൊച്ചി: സ്വര്‍ണ്ണക്കടത്ത് വിവാദങ്ങള്‍ സംസ്ഥാനമാകെ കത്തി നില്‍ക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ ബംഗളൂര്‍ ആസ്ഥാനമായുള്ള ഐടി സ്ഥാപനം അടച്ചുപൂട്ടിയതായി അഭ്യൂഹങ്ങള്‍.
ബംഗളുരുവിലെ ഗംഗാ നഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്സലോജിക് സൊല്യൂഷന്‍സ് എന്ന സ്ഥാപനമാണ് അടച്ചുപൂട്ടിയതായി സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഈ സ്ഥാപനത്തെ കുറിച്ച് ഗൂഗിളില്‍ തിരഞ്ഞിട്ടും വിവരങ്ങളൊന്നും ലഭിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെബ്സൈറ്റിലും എക്സലോജിക് സ്ഥാപനത്തെ സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിക്കുന്നില്ല. https://exalogic.in/ എന്ന് സെര്‍ച്ച് ചെയ്തിട്ടും സ്ഥാപനത്തെ സംബന്ധിച്ച് വിവരം ലഭിക്കാതായതോടെയാണ് വിഷയം ചര്‍ച്ചയായത്. സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ 164 മൊഴിയില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ പേരും പരാമര്‍ശിച്ചതായാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ കുടുംബത്തിനും കേസില്‍ പങ്കുള്ളതായി സ്വപ്ന സുരേഷ് മാദ്ധ്യമങ്ങള്‍ക്ക് മുന്‍പിലും വ്യക്തമാക്കിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും പ്രതിഷേധവുമായി തെരുവുകളിലാണ്. ഇന്നേവരെ കാണാത്ത പ്രതിഷേധ സമരങ്ങളിലൂടെയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളം കടന്നുപോകുന്നത്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയെയും കുടുംബത്തെയും അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന. മുഖ്യമന്ത്രി വിദേശത്തേക്ക് കറന്‍സി കടത്തി എന്നാണ് സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ചത്. ക്ലിഫ് ഹൗസിലേക്ക് എത്തിച്ച സ്വര്‍ണ്ണ ചെമ്ബില്‍ ഭാരിച്ച ലോഹംപോലെയുള്ള വസ്തുക്കള്‍ ഉണ്ടായിരുന്നതായും സ്വപ്ന മൊഴി നല്‍കിയിരുന്നു. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ഭാര്യയ്‌ക്കും, മകള്‍ വീണയ്‌ക്കും അറിവുള്ളതാണെന്നും സ്വപ്ന വ്യക്തമാക്കിയിരുന്നു.
ഈ വിവാദങ്ങള്‍ കത്തിപടരുന്നതിനിടെയാണ് വീണയുടെ ഐടി സ്ഥാപനം സംബന്ധിച്ചും സമൂഹമാദ്ധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസിന്റെ തുടക്കത്തിലും വീണയുടെ സ്ഥാപനം വിവാദത്തിന്റെ നിഴലിലായിരുന്നു. ബാംഗ്ലൂരിലേക്ക് കടന്ന സ്വപ്നയ്‌ക്കും സ്വര്‍ണ്ണക്കടത്ത് കേസിലെ മറ്റു പ്രതികള്‍ക്കും ഒളിവില്‍ താമസിക്കാന്‍ വീണയുടെ സ്ഥാപനം സഹായം നല്‍കി എന്നായിരുന്നു ആദ്യ ആരോപണം. എന്നാല്‍ ഇത് സംബന്ധിച്ച് ഒരു തെളിവും അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നില്ല.