play-sharp-fill
ഹൈറേഞ്ച് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി യിലെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വൈകാരികമായ പ്രതികരണവുമായി സ്വപ്‌ന സുരേഷ്;    ”ജീവിക്കാന്‍ അനുവദിക്കൂ  അല്ലെങ്കിന്‍ എന്നെ കൊല്ലൂ”എന്നായിരുന്നു സ്വപ്നയുടെ പ്രതികരണം

ഹൈറേഞ്ച് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി യിലെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വൈകാരികമായ പ്രതികരണവുമായി സ്വപ്‌ന സുരേഷ്; ”ജീവിക്കാന്‍ അനുവദിക്കൂ അല്ലെങ്കിന്‍ എന്നെ കൊല്ലൂ”എന്നായിരുന്നു സ്വപ്നയുടെ പ്രതികരണം

സ്വന്തം ലേഖിക

കൊച്ചി: ഹൈറേഞ്ച് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി (എച്ച് ആര്‍ ഡി എസ്)യിലെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി സ്വപ്‌ന സുരേഷ്. വിവാദത്തെ സംബന്ധിച്ച് ഒന്നുമറിയില്ലെന്നും എച്ച് ആര്‍ ഡി എസുമായി തനിക്ക് നേരത്തെ ഒരു ബന്ധവുമില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു. വെള്ളിയാഴ്ചയാണ് താന്‍ ജോലിയില്‍ പ്രവേശിച്ചത്.


താന്‍ ഇപ്പോള്‍ ആ സ്ഥാപനത്തിലെ ജോലിക്കാരി ആണെന്നും സ്വപ്ന സുരേഷ് പ്രതികരിച്ചു. പ്രതിസന്ധി ഘട്ടത്തില്‍ ലഭിച്ച സഹായം കൂടിയാണ് ഈ ജോലിയെന്നും വിവാദങ്ങളിലൂടെ ഉപദ്രവിക്കരുതെന്നും സ്വപ്‌ന അഭ്യര്‍ത്ഥിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ജോലിക്ക് വേണ്ടി ഒരുപാട് പേരെ സമീപിച്ചു. എനിക്ക് ജോലി തരുന്നതിന് പേടിയാണെന്നാണ് പലരും പറഞ്ഞത്. അതിനാല്‍ യോഗ്യതയ്ക്കപ്പുറം പ്രതിസന്ധി ഘട്ടത്തില്‍ ലഭിച്ച സഹായമാണ് ഈ ജോലി. അനില്‍ എന്ന സുഹൃത്ത് വഴിയാണ് ഈ ജോലിക്ക് അവസരം ലഭിച്ചത്.

ഫോണിലൂടെ രണ്ട് തവണ അഭിമുഖങ്ങള്‍ കഴിഞ്ഞതിനു ശേഷമാണ് ജോലിയില്‍ പ്രവേശിച്ചത്. സ്ഥാപനത്തിന് രാഷ്ട്രീയബന്ധമുണ്ടോ എന്നൊന്നും അറിയില്ല. രാഷ്ട്രീയത്തെക്കുറിച്ച് എനിക്ക് ഒന്നുമറിയില്ല. എന്റെ നിയമനത്തിലേക്ക് എന്തിനാണ് എല്ലാവരും ചേര്‍ന്ന് രാഷ്ട്രീയം വലിച്ചിടുന്നത്?’, സ്വപ്ന ചോദിച്ചു.