
പെൺകുട്ടികൾക്ക് വിഷം നൽകി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം : ഇളയമകൾക്ക് പിന്നാലെ ചികിത്സയിൽ കഴിഞ്ഞിരുന്ന അമ്മയും മരിച്ചു ; മൂത്തമകളുടെ നില അതീവ ഗുരുതരം
സ്വന്തം ലേഖകൻ
കണ്ണൂർ: പയ്യാവൂരിൽ പൊന്നുംപറമ്പിൽ പെൺമക്കൾക്ക് വിഷം നൽകി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയും മരിച്ചു. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് യുവതിയും മരിച്ചത്.
ഓഗസ്റ്റ് 27നാണ് പയ്യാവൂർ ചൂണ്ടകാട്ടിൽ സ്വപ്‌ന(34) രണ്ട് മക്കൾക്കും വിഷം നൽകി ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് പുലർച്ചെയാണ് യുവതി മരിച്ചത്. സംഭവദിവസം തന്നെ ഇളയ മകൾ ആൻസില്ല അഗ്‌നസ് (3) മരിക്കുകയും ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

11 വയസുകാരിയായ മൂത്തമകൾ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ മൂവരെയും അന്നുതന്നെ കോഴിക്കോടുളള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ആശുപത്രിയിൽ എത്തിക്കുമ്പോൾ അബോധാവസ്ഥയിലായിരുന്ന ഇള കുഞ്ഞിന്റെ വൃക്കയുടെ പ്രവർത്തനം വഷളായതോടെ കോഴിക്കോട്ടേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
പയ്യാവൂരിൽ തുണിക്കട നടത്തി വരികയായിരുന്ന സ്വപ്നയുടെ ഭർത്താവ് ഇസ്രായേലിലാണ്. ഇവരുടെ ആത്മഹത്യാ ശ്രമ
ത്തിന് കാരണം കടബാധ്യതയാണെന്നാണ് സൂചന.