മന്ത്രി കെ.ടി ജലീൽ എട്ടു തവണ സ്വപ്‌നാ സുരേഷിനെ വിളിച്ചു; സ്വപ്‌ന ഒരു തവണ തിരികെ വിളിച്ചു; സരിത്തിനെ വിളിച്ചത് ജലീലിന്റെ ഗൺമാൻ; സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായകമായ വിവരങ്ങൾ പുറത്ത്
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെ സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് വിളിച്ചത് ഒൻപത് തവണ. ഇരുവരും തമ്മിലുള്ള ഫോൺ കോൾ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ജൂൺ മാസം ഒന്നാം തീയതി മുതൽ കെ.ടി ജലീലും സ്വപ്‌നാ സുരേഷും തമ്മിലുള്ള ഫോൺ വിളികളുടെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
ജൂൺ ഒന്നിന് രാവിലെയാണ് ആദ്യം സ്വപ്‌ന സുരേഷ് മന്ത്രി കെ.ടി ജലീലിനെ ഫോണിൽ വിളിച്ചത്. 98 സെക്കൻഡാണ് ഇരുവരും തമ്മിൽ ഈ ഫോണിൽ ബന്ധപ്പെട്ട് സംസാരിച്ചിരിക്കുന്നത്. ജൂൺ രണ്ടിന് വൈകിട്ട് 04.09 ന് മന്ത്രി തിരികെ വിളിക്കുന്നു. 64 സെക്കൻഡാണ് ഇരുവരും തമ്മിൽ ഫോണിൽ സംസാരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്നു ജൂൺ അഞ്ചാം തീയതി മന്ത്രി വീണ്ടും സ്വപ്നയെ വിളിക്കുന്നതിന്റെ വിശദാംശങ്ങളും പുറത്തു വന്നിട്ടുണ്ട്. ഉച്ചയ്ക്ക് 1.59 ന് മന്ത്രി സ്വപ്നയെ വിളിക്കുന്നു. ഇരുവരും തമ്മിലുള്ള സംഭാഷണം ഏതാണ്ട് 89 സെക്കൻഡാണ് നീണ്ടു നിൽക്കുന്നത്. തുടർന്നു ജൂൺ 13 ന് രാവിലെ 10.50 ന് മന്ത്രി വീണ്ടും സ്വപ്നയെ വിളിക്കുന്നുണ്ട്. 105 സെക്കൻ്റ് മാത്രമാണ് ഈ വിളി നീണ്ടു നിൽക്കുന്നത്.
ജൂൺ 16 ന് രാത്രി 7.51 നും മന്ത്രി സ്വപ്നയെ വിളിക്കുന്നുണ്ട്. 79 സെക്കൻഡാണ് ഈ കോളിന്റെ ദൈർഘ്യം. 21 ന് രാവിലെ 10.13 ന് സ്വപ്‌ന മന്ത്രിയ്ക്കു എസ്.എം.എസ് അയക്കുന്നു. ഇത് കണ്ട മന്ത്രി 10.14 ന് തിരികെ വിളിക്കുന്നുണ്ട്. ഏതാണ്ട് 55 സെക്കൻഡാണ് ഈ കോൾ നീണ്ടു നിൽക്കുന്നത്.
24 ന് മന്ത്രി സ്വപ്നയെ വിളിക്കുമ്പോൾ ഏതാണ്ട് 84 സെക്കൻഡാണ് ഇരുവരും തമ്മിലുള്ള കോൾ ദൈർഘ്യം നീണ്ടു നിൽക്കുന്നത്. 25 ന് രാത്രി 10.08 നു 195 സെക്കൻഡ് നീളുന്ന കോളും, 25 ന് ഉച്ചയ്ക്ക് 2.46 ന് 85 സെക്കൻഡ് നീണ്ടു നിൽക്കുന്ന കോളും മന്ത്രി സ്വപ്‌നയുടെ ഫോണിലേയ്ക്കു വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
സ്വർണ്ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തിന്റെ ഫോണിൽ നിന്നും ജലീലിന്റെ ഗൺമാനെ വിളിച്ച് 12 സെ്ക്കൻഡ് സംസാരിച്ചതിന്റെ രേഖയും പുറത്തു വന്നിട്ടുണ്ട്. ഒന്നാം പ്രതിയായ സരിത്തും സ്വർണ്ണക്കടത്ത് കേസിനെ തുടർന്നു സ്ഥാന ഭ്രഷ്ടനാക്കപ്പെട്ട ശിവശങ്കരനും തമ്മിലുള്ള ഫോൺ കോൾ വിശദാംശങ്ങളും പുറത്തു വന്നിട്ടുണ്ട്.
ഏപ്രിൽ 20 മുതൽ ജൂൺ ഒന്നു വരെയുള്ള ദിവസങ്ങൾക്കിടെ എം.ശിവശങ്കരനും സരിത്തും തമ്മിൽ സംസാരിച്ചത് ഒൻപത് തവണയാണ് എന്നും കണ്ടെത്തിയിട്ടുണ്ട്.