മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ചെങ്ങളത്ത് കോൺഗ്രസ് പ്രതിഷേധം
സ്വന്തം ലേഖകൻ
തിരുവാർപ്പ്: സ്വർണ്ണ കടത്തു കേസിലെ മുഖ്യമന്ത്രിയുടെ ഓഫിസിനുള്ള പങ്ക് അന്വേഷിക്കണമെന്നും ആരോപണ വിധേയനായ മുഖ്യമന്ത്രി ഉത്തരാവാദിത്തം ഏറ്റെടുത്ത് തൽസ്ഥാനം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം കമ്മറ്റി ഇല്ലിക്കൽ കവലയിൽ പ്രതിഷേധ ധർണ്ണ നടത്തി.
മണ്ഡലം പ്രസിഡന്റ് ലിജോ പാറെകുന്നുംപുറം അധ്യക്ഷത വഹിച്ച യോഗം യൂത്ത്സം കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ടോം കേര അഞ്ചേരിയിൽ ഉദ്ഘാടനം ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡിസിസി വൈസ് പ്രസിഡന്റ് ജി ഗോപകുമാർ മുഖ്യപ്രസംഗം നടത്തി.യോഗത്തിൽ തൽഹത്ത് അയ്യൻകോയിക്കൽ, മുരളികൃഷ്ണൻ, സുരേഷ് കാഞ്ഞിരം,ബോബി മണലേൽ,
സുബേർ വെട്ടിക്കാട്ടിൽ,അജാസ് തച്ചാട്ട്, ഷൂക്കൂർ വട്ടപ്പള്ളി, അനൂപ് കൊറ്റമ്പടം, ബേബി കാഞ്ഞിരം,അശ്വിൻ മണലേൽ, പ്രിൻസ് ജോൺ, അശ്വിൻ സാബു, മോൻസി ഒത്താറ്റിൽ, ഫെബി ജോസഫ്, ബിജിഷ് ഒത്താറ്റിൽ, സാലിച്ചൻ മണിയാംകേരി എന്നിവർ പ്രസംഗിച്ചു.