video
play-sharp-fill

Saturday, May 24, 2025
Homeflashശ്രീപത്മനാഭ സ്വമി ക്ഷേത്രം രാജകുടുംബത്തിന് നൽകാമെങ്കിൽ ശബരിമല അമ്പലം മല അരയർക്ക് വിട്ടുകൊടുക്കണം: കേരള...

ശ്രീപത്മനാഭ സ്വമി ക്ഷേത്രം രാജകുടുംബത്തിന് നൽകാമെങ്കിൽ ശബരിമല അമ്പലം മല അരയർക്ക് വിട്ടുകൊടുക്കണം: കേരള ദളിത് ഫെഡറേഷൻ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ശ്രീപത്മനാഭ സ്വമി ക്ഷേത്രം രാജകുടുംബത്തിന് നൽകാമെങ്കിൽ ശബരിമല അമ്പലം മല അരയർക്ക് വിട്ടുകൊടുക്കണമെന്ന് കെ. ഡി.എഫ് സംസ്ഥാന പ്രസിഡൻ്റും ദലിത്- ആദിവാസി മഹാസഖ്യം രക്ഷാധികാരിയുമായ പി.രാമഭദ്രൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ശ്രീപദ്മനാഭസ്വാമി ക്ഷേത്ര അവകാശം സംബന്ധിച്ച വിധിയെ സ്വാഗതം ചെയ്ത കേരള സർക്കാരം പ്രതിപക്ഷവും ,ബി ജെ പി ,സംഘപരിവാർ സംഘടനകളുംഇതിനു മുൻകൈയെടുക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൻ്റെ നിലവറയിൽ സൂക്ഷിച്ചിരിക്കുന്ന കോടാനുകോടി രൂപ വിലപിടിപ്പുള്ള സ്വർണവും രത്നങ്ങളും ഉൾപ്പടെയുള്ള സമ്പത്ത് തിരുവിതാംകൂറിലെപാവപ്പെട്ട അമ്മ പെങ്ങൻമാരുടെ തലക്ക രവും മുലക്കരവും ഉൾപ്പെടെയുള്ള നികൃഷ്ടവും പൈശാചികവു മായനികുതിയിലൂടെ പരിച്ചെടുത്തതാണ് .
ക്ഷേത്രാധികാരം രാജകുടുംബത്തിന് നൽകിയത് ന്യായീകരിക്കുന്നവർ ശബരിമല ക്ഷേത്രത്തിൻ്റെ നേരവകാശികളായ മല അരയവിഭാഗത്തിൻ്റെ ആവശ്യത്തെയും അംഗീകരിക്കണം.

കോടതി പറഞ്ഞ മാതൃകയിൽ പത്മനാഭസ്വാമിക്ഷേത്രത്തിന് രൂപീകരിക്കുന്ന ഭരണ സമിതി പോലെ മലഅരയ സമുദായത്തിന് ഭരണാധികാരം നൽകിക്കൊണ്ട്ശബരിമലക്കും പ്രത്യേകസമിതി രൂപീകരിച്ചാൽ അതിനെ സ്വാഗതം ചെയ്യും.

വൻ പ്രതിഫലം നൽകിപ്രഗൽഭരായ അഭിഭാഷകന്മാരെ വച്ച് മുൻ രാജകുടുംബം കേസ് നടത്തിയതുപോലെ കേസു നടത്താനുള്ള ശേഷി മല അരയ സമുദായത്തിനില്ല.
ശബരി മല പോലെ നിലക്കൽ, വളളിയാംകാവ് തുടങ്ങിയ ക്ഷേത്രങ്ങളും മലഅരയ സമുദായത്തിൻ്റെതായിരുന്നു. ഇതു പിന്നീട് ദേവസ്വം ബോർഡ് കൈക്കലാക്കി. മെച്ചപ്പെട്ട വരുമാനമുള്ള ഈ അമ്പലങ്ങൾ കൈവശമുണ്ടായിരുന്നുവെങ്കിൽ മല അരയ സമുദായം പണം മുടക്കി കേസു നടത്തുമായിരുന്നു. ഈ യാഥാർത്ഥ്യം സർക്കാർ തിരിച്ചറിയണം.
ചരിത്രത്തിൽ സംഭവിച്ചു പോയ വലിയ ഒരു തെറ്റിനെ തിരുത്താൻ സർക്കാർ തയ്യാറായേ മതിയാകു.

.ശമ്പരിമല അമ്പലത്തിലെ ആചാരങ്ങളിൽ ഈഴവർ, സാംബവർ. സിദ്ധനർ, ഉൾപ്പടെയുള്ള ഗോത്ര..ദലിത് പിന്നാക്ക വിഭാഗങ്ങൾക്കുണ്ടായിരുന്ന ആചാരങ്ങൾ പുനസ്ഥാപിക്കണം. മല അരയ സമുദായം നാടുഭരിച്ചവരാണെന്ന തിരിച്ചറിവില്ലാത്തവർ ചരിത്രം പുറകോട്ടു വായിച്ചു നോക്കിയാൽ നന്നായിരിക്കും അറിവും അധികാരവും ഉണ്ടായിരുന്ന ഒരു ജനതയായിരുന്നു മല അരയരുൾപ്പെടെയുള്ള ആദിമ ജനത.
പരദേശത്തു നിന്നും വന്നവർ ഇവിടെയുണ്ടായിരുന്നവരെ കീഴടക്കിയാണ് ഭരണം പിടിച്ചത്. ഈ ചരിത്ര യാഥാർത്ഥ്യങ്ങളെല്ലാം തമസ്കരിച്ചു കൊണ്ടാണ് ഇല്ലാക്കഥകൾ സൃഷ്ടിച്ചത്.

ശബരിമല അമ്പലം മല അരയ സമുദായത്തിൻ്റെ ഉടമസ്ഥതയിലായിരുന്നു എന്നുള്ളതിൻ്റെ തെളിവുകൾ നിരവധിയുണ്ട്,. അത്
സർക്കാരിന് കൈമാറുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ ആർക്കെങ്കിലും സംശയം ഉണ്ടെങ്കിൽ സംവാദത്തിനു തയ്യാറാണ്.മല അരയ സമുദായത്തിൻ്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ശബരിമല ഉൾപ്പെടെയുള്ള നിരവധി ആരാധന കേന്ദ്രങ്ങൾ തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് 1950 ൽ മല അരയ സമുദായ നേതാവ് കൊച്ചുരാമൻ കേളൻ തിരു-കൊച്ചി പ്രധാനമന്ത്രിയായിരുന്ന ടി .കെ. നാരായണപിള്ളയോട് ആവശ്യപ്പെട്ട പ്രമേയവും ഇതോടൊപ്പം ചേർക്കുന്നതായും പത്രസമ്മേളനത്തിൽ നിയമോപദേശകൻ അഡ്വ.എസ്.പ്രഹ്ളാദൻഐക്യ മല അരയ മഹാസഭ സംസ്ഥാന പ്രസിഡൻ്റ് സി.ആർ.ദിലീപ് കുമാർ, അഖില കേരള ചേരമർ ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡൻ്റ് അഡ്വ.വി.ആർ.രാജു, സിദ്ധനർ സർവീസ് സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി കെ.രവികുമാർ എന്നിവർ അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments