സ്വാമിനി വിമലാനന്ദയുടെ പ്രഭാഷണം: ഫെബ്രു:25 മുതൽ 28 വരെ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ:

Spread the love

 

കോട്ടയം : ചിന്മയാമിഷൻറയും ചിന്മയാ വിദ്യാലയത്തിൻറെയും സംയുക്ത ആഭിമുഖ്യത്തിൽ ഫെബ്രുവരി 25, 26, 27, 28 തീയതികളിൽ, വൈകിട്ട് 5.30 മുതൽ 7.30 വരെ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ സുനിശ്ചിതമായ വിജയ മന്ത്രങ്ങൾ (Sure Mantras of Success) എന്ന വിഷയത്തിൽ സ്വാമിനി വിമലാനന്ദ പ്രഭാഷണം നടത്തും.

ലോകമെങ്ങും സഞ്ചരിച്ച് പ്രഭാഷണം നടത്തിയിട്ടുള്ള സ്വാമിനിക്ക് തൻറ അനുപമമായ വാക്ധോരണിയിലൂടെ അവിടെയെല്ലാം ഒരു വലിയ അനുയായി വൃന്ദമുണ്ട്.

2020 ൽ നിലവിൽ വന്ന ദേശീയ വിദ്യാഭ്യാസ നയത്തിനു (NATIONAL EDUCATION POLICY ) നിദാനമായ ചിന്മയാമിഷൻ പ്രോഗ്രാമിൻ്റെ (CVP) പ്രയോക്താക്കളിൽ ഒരാളാണ് വിദ്യാഭ്യാസ വിചക്ഷണയായ സ്വാമിനി വിമലാനന്ദ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2002, 2008, 2016 വർഷങ്ങളിൽ കോട്ടയം സന്ദർശിച്ച് പ്രഭാഷണം നടത്തിയിട്ടുള്ള സ്വാമിനിക്ക് ഇവിടെയും വലിയ ഒരു ആരാധകവൃന്ദമുണ്ട്.

ഭഗവത്ഗീതയെ അധികരിച്ചു നടത്തുന്ന സ്വമിനിയുടെ പ്രഭാഷണം ശ്രവിക്കാൻ ജീവിത വിജയം ആഗ്രഹിക്കുന്ന ഏവരേയും ജാതിമത ഭേദമന്യേ ക്ഷണിക്കുന്നുവെന്ന്
ചിന്മയമിഷനും വിദ്യാലയത്തിനും വേണ്ടി ഭാരവാഹികൾ അറിയിച്ചു.
ജി. മോഹനചന്ദ്രൻ. എ.സ്സ്. മണി, ശ്രീകാന്ത് എം.സി,പി. സി. ഗിരീഷ്‌കുമാർ.
മിനി പ്രകാശ്,  എം ആർ. ജയശ്രീ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.