
കുടുക്കിൽ നിന്നും ഊരാകുടുക്കിലേക്ക്..!സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമൺകടവിലെ ആശ്രമം കത്തിച്ചത് ആർ.എസ്.എസ് പ്രവർത്തകരെന്ന് ക്രൈംബ്രാഞ്ചിന് മൊഴി; കോളിളക്കം സൃഷ്‌ടിച്ച കേസിൽ സുപ്രധാന വഴിത്തിരിവ് ഉണ്ടാകുന്നത് നാലു വർഷത്തിന് ശേഷം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമൺകടവിലെ ആശ്രമം കത്തിച്ച കേസിൽ വഴിത്തിരിവ്. ആശ്രമം കത്തിച്ചത് ആർ.എസ്.എസ് പ്രവർത്തകരെന്ന് ക്രൈംബ്രാഞ്ചിന് മൊഴി ലഭിച്ചു. തിരുവനന്തപുരം കുണ്ടമൺകടവ് സ്വദേശി പ്രശാന്ത് ആണ് മൊഴി നൽകിയത്.
ഏറെ ചർച്ചയായ കേസിൽ നാലു വർഷത്തിന് ശേഷമാണ് വഴിത്തിരിവുണ്ടാകുന്നത്. ഒരാഴ്ച മുമ്പാണ് പ്രശാന്തിന്‍റെ മൊഴി ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തിയത്. ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി തിരുവനന്തപുരം അഡീഷണൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശ്രമം കത്തിച്ചത് ആർ.എസ്.എസ്. പ്രവർത്തകരായിരുന്ന തന്‍റെ സഹോദരൻ പ്രകാശനും സുഹൃത്തുകളും ചേർന്നാണെന്നാണ് പ്രശാന്ത് മൊഴി നൽകിയത്. സുഹൃത്തുക്കൾ മർദിച്ചതിനെ തുടർന്നാണ് പ്രകാശ് കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തിരുന്നു.
എസ്.പി സദാനന്ദന്‍റെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ചിന്‍റെ പേട്ട യൂനിറ്റ് ആണ് കേസ് അന്വേഷിക്കുന്നത്. അനുമതി കിട്ടിയാലുടൻ രഹസ്യമൊഴി രേഖപ്പെടുത്തും. തുടർന്ന് മൊഴിയിലെ വസ്തുത ക്രൈംബ്രാഞ്ച് പരിശോധിക്കും.
2018ലാണ് സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമൺ കടവിൽ കരമനയാറിന്റെ തീരത്തുള്ള ആശ്രമത്തിനുനേരേ ആക്രമണമുണ്ടായത്.