കുറിച്ചി ആതുരാശ്രമത്തിൽ പണികഴിപ്പിച്ച സ്വാമി ആതുര ദാസിന്റെ സമാധി മണ്ഡപത്തിൻ്റെ സമർപ്പണം മന്ത്രി വി എൻ വാസവൻ നിർവഹിച്ചു; മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

Spread the love

സ്വന്തം ലേഖിക

കോട്ടയം: ആതുരാശ്രമം
സ്ഥാപകൻ സ്വാമി ആതുര ദാസിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കുറിച്ചി ആതുരാശ്രമത്തിൽ പണികഴിപ്പിച്ച
സമാധി മണ്ഡപത്തിന്റെ സമർപ്പണം
മന്ത്രി വി എൻ വാസവൻ
നിർവഹിച്ചു.

ആതുരാശ്രമം ഹോമിയോ കോളേജ് ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് രണ്ടിന് നടന്ന
ജയന്തി സമ്മേളനം
മുൻ മിസോറാം ഗവർണർ
കുമ്മനം രാജശേഖരൻ
ഉദ്ഘാടനം ചെയ്തു. മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച വ്യക്തിത്വമായിരുന്നു സ്വാമി ആതുരദാസിന്റേതെന്ന് അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോബ് മൈക്കിൾ എംഎൽഎ
മുഖ്യപ്രഭാഷണം നടത്തി.

സിഎസ്ഐ മധ്യകേരള മഹാ ഇടവക ബിഷപ്പ്
മലയിൽ സാബു കോശി ചെറിയാൻ,ലതിക സുഭാഷ്,സ്വാമി കൈവല്യാനന്ദ സരസ്വതി ,പി ഗോപാലകൃഷ്ണൻ നായർ , ഡോക്ടർ ഇ കെ. വിജയകുമാർ ,ഡോക്ടർ ടി. എൻ പരമേശ്വരക്കുറുപ്പ്,ബി രാധാകൃഷ്ണ മേനോൻ ,തുടങ്ങിയവർ സംസാരിച്ചു.