video
play-sharp-fill

ആത്മീയതയെ ദുർവിനിയോഗം ചെയ്യുന്നതിനെ ശക്തമായി എതിർത്തിരുന്ന സന്യാസിയായിരുന്നു സ്വാമി ശാശ്വതികാനന്ദ : -വി എസ്

ആത്മീയതയെ ദുർവിനിയോഗം ചെയ്യുന്നതിനെ ശക്തമായി എതിർത്തിരുന്ന സന്യാസിയായിരുന്നു സ്വാമി ശാശ്വതികാനന്ദ : -വി എസ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ആത്മീയതയെ ദുർവിനിയോഗം ചെയ്യുന്നതിനെ ശക്തമായി എതിർത്ത സന്യാസിയായിരുന്നു സ്വാമി ശാശ്വതികാനന്ദയെന്ന് ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ പറഞ്ഞു. മുട്ടടയിൽ ഗുരുനാരായണ ഫൗണ്ടേഷന്റെ ആസ്ഥാനമന്ദിരത്തിൽ സ്വാമി ശാശ്വതികാനന്ദയുടെ 17-ാം സമാധി വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആത്മീയതയും വിശ്വാസവും മനുഷ്യരിൽ ധാർമ്മികത വളർത്താനാണ് ഉപയോഗിക്കേണ്ടത്, ജനങ്ങളെ വികാരതീവ്രതയിലാക്കി മുതലെടുക്കാനുള്ള ശ്രമം വിനാശകരമാണ്. ഇതിനെതിരായ പ്രതിരോധത്തിൽ ഗുരുദർശനം വലിയ ആയുധമാണെന്നും വി.എസ് പറഞ്ഞു.എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, സ്വാമി സൂക്ഷ്മാനന്ദ, ഗുരുനാരായണ ഫൗണ്ടേഷൻ ചെയർമാൻ ജി. മോഹൻദാസ്, അഡ്വ. ടി.കെ. ശ്രീനാരായണദാസ്, അഡ്വ. കൃഷ്ണമോഹൻ, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, സ്വാമി ശുഭാംഗാനന്ദ, സ്വാമി കൃഷ്ണാനന്ദ, സ്വാമി സുകൃതാനന്ദ, എസ്.എൻ.ഡി.പി യോഗം നേതാക്കളായ വിപിൻരാജ്, ഡി. പ്രേംരാജ്, പരുത്തിപ്പള്ളി സുരേന്ദ്രൻ, വീരണകാവ് സുരേന്ദ്രൻ, അജി എസ്.ആർ.എം, കോവളം ടി.എൻ. സുരേഷ്, അനീഷ് ദേവ്, പെരുങ്കുഴി ശ്രീകുമാർ, ആലുവിള അജിത്ത്, കെ.എ. ബാഹുലേയൻ, ചേന്തി അനി, കിരൺചന്ദ്രൻ, വൈ.എസ്. കുമാർ, വർക്കല നകുലൻ, പാങ്ങോട് ചന്ദ്രൻ, മോഹൻദാസ്, ഇടവക്കോട് രാജേഷ്, വേണു കാരണവർ, ശിവഗിരി യുവജനവേദി ചെയർമാൻ അരുൺകുമാർ, സൂര്യപ്രകാശ്, ജയമോഹൻ ലാൽ, കടകംപള്ളി സനൽകുമാർ, അനിൽകുമാർ, സ്വാമി ഹരിഹര ചൈതന്യ തുടങ്ങിയവർ സമൂഹപ്രാർത്ഥനയിലും പുഷ്പാർച്ചനയിലും പങ്കെടുത്തു.