play-sharp-fill
സ്വദേശാഭിമാനിയുടെ ജന്മഗൃഹം വിലയ്ക്ക് വാങ്ങി പ്രസ് ക്ലബിന് നൽകിയത് ആക്ഷൻ ഹീറോ സുരേഷ് ഗോപി ; കൂടില്ലാ വീടിന്റെ നവീകരണത്തിനായി ലഭിച്ച 20 ലക്ഷത്തിൽ നിന്നും ചെലവഴിച്ചത് നാല് ലക്ഷം രൂപ മാത്രം ; പി.ആർ.ഡി വിനിയോഗ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് നൽകാതെ ഫണ്ട് വിഴുങ്ങികൾ

സ്വദേശാഭിമാനിയുടെ ജന്മഗൃഹം വിലയ്ക്ക് വാങ്ങി പ്രസ് ക്ലബിന് നൽകിയത് ആക്ഷൻ ഹീറോ സുരേഷ് ഗോപി ; കൂടില്ലാ വീടിന്റെ നവീകരണത്തിനായി ലഭിച്ച 20 ലക്ഷത്തിൽ നിന്നും ചെലവഴിച്ചത് നാല് ലക്ഷം രൂപ മാത്രം ; പി.ആർ.ഡി വിനിയോഗ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് നൽകാതെ ഫണ്ട് വിഴുങ്ങികൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പത്ര സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ സ്വദേശാഭിമാനി രാമകൃഷ്ണയുടെ ജന്മഗൃഹം കടുത്ത അവഗണനിയിലാണിപ്പോൾ. ഏറെ അഭിമാനത്തോടെയും പ്രതീക്ഷയോടും കൂടി നടൻ സുരേഷ് ഗോപി സ്വന്തം പോക്കറ്റിൽ നിന്നും പണമെടുത്ത് വിലയ്ക്ക് വാങ്ങി തിരുവനന്തപുരം പ്രസ് ക്ലബിന് കൈമാറിയ സ്വദേശാഭിമാനിയുടെ ജന്മഗൃഹമാണ് ഇപ്പോൾ ദുരവസ്ഥ നേരിടുന്നത്.

സ്വദേശാഭിമാനിയുടെ ജീവിതം സിനിമയാക്കുകയാണെങ്കിൽ അദ്ദേഹത്തിന്റെ വേഷം പ്രതിഫലമില്ലാതെ ചെയ്യാമെന്ന വാഗ്ദാനവും ജന്മഗൃഹം ഏറ്റെടുക്കൽ ചടങ്ങിൽ സുരേഷ് ഗോപി പ്രഖ്യാപിച്ചിരുന്നു. സ്വദേശാഭിമാനിയുടെ ജന്മഗൃഹവും പത്തു സെന്റു സ്ഥലവുമാണ് സുരേഷ് ഗോപി പ്രസ് ക്ലബിന് വാങ്ങി നൽകിയത്. ർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പുറമെ നെയ്യാറ്റിൻകര അതിയന്നൂരിൽ ‘കൂടില്ലാവീട്’ എന്നറിയപ്പെടുന്ന സ്വദേശാഭിമാനിയുടെ ജന്മഗൃഹത്തിന്റെ പുനരുദ്ധാരണത്തിനായി 20 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. ഇതിൽ നാല് ലക്ഷം രൂപ മുടക്കി മേൽക്കുര നന്നാരക്കിയതിന്റെ കണക്ക് മാത്രമാണ് നിലവിലുള്ളത്.

ലഭിച്ച തുകയിൽ 16 ലക്ഷം രൂപയും ചെലവാക്കിയില്ല. കൂടില്ലാ വീട്ടിൽ മാധ്യമ പ്രവർത്തന പഠന ഗവേഷണ കേന്ദ്രവും മ്യൂസിയവും സ്ഥാപിക്കാനുള്ള പദ്ധതി സമർപ്പിച്ചാണ് സർക്കാരിൽ നിന്നും പ്രസ് ക്ലബ് പിആർഡി മുഖേന പ്രസ് ക്ലബ് 20 ലക്ഷം രൂപ കൈപ്പറ്റിയത്.

സിപിഎം അനുഭാവമുള്ള മാധ്യമ പ്രവർത്തകരായിരുന്നു അന്ന് ക്ലബ്ബിന്റെ തലപ്പത്ത്.പൊളിഞ്ഞു വീഴാറായ വീടിനു നാലു ലക്ഷം രൂപ ചെലവിട്ടു മേൽക്കൂര നിർമ്മിച്ചതു മാത്രമാണു കണക്കിലുള്ളത്. ബാക്കി 16 ലക്ഷം രൂപ എങ്ങോട്ടു പോയെന്നു അറിയില്ല.

ലഭിച്ച തുകയുടെ വിനിയോഗ സർട്ടിഫിക്കറ്റ് സമർപ്പിക്കാനായി പിആർഡിയിൽ നിന്നു പല തവണ നോട്ടീസും നൽകിയിരുന്നു. എന്നാൽ ഇതുവരെ പ്രസ് ക്ലബ് ഭാരവാഹികൾ നോട്ടീസിന് മറുപടി നൽകിയിട്ടില്ല.

ഇക്കഴിഞ്ഞ ജനുവരിയിൽ അക്കൗണ്ടന്റ് ജനറൽ കേരളയുടെ ഓഡിറ്റ് വിഭാഗം സെക്രട്ടേറിയറ്റിലെ പിആർഡിയിൽ നടത്തിയ പരിശോധനയിൽ വിവിധ പ്രസ് ക്ലബുകൾക്ക് അനുവദിച്ച രണ്ടര കോടി രൂപ ദുർവിനിയോഗം ചെയ്തതായി കണ്ടെത്തിയിരുന്നു.

ഈ തുക തിരിച്ചു പിടിക്കാനും പ്രസ് ക്ലബുകളുടെ ഭാരവാഹികൾക്കെതിരെ നിയമ നടപടി സ്വീകരിക്കാനും എജി ഓഡിറ്റ് ഇൻസ്‌പെക്ഷൻ റിപ്പോർട്ടിൽ പിആർഡി ഡയറക്ടർക്കു നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ 20 ലക്ഷത്തിന് പുറമെ തിരുവനന്തപുരം പ്രസ് ക്ലബ് ജേണലിസം ഇൻസ്റ്റിറ്റിയൂട്ട് വികസനത്തിന്റെ പേരിൽ കൈപ്പറ്റിയ 30 ലക്ഷം രൂപയും കാണാനില്ലെന്നാണ് എജി റിപ്പോർട്ടിലുണ്ട്.

പ്രസ് ക്ലബുകൾക്കുള്ള സർക്കാർ ധനസഹായ ദുരുപയോഗ പരാതികൾ അന്വേഷിക്കാനായി പിആർഡിയിൽ രൂപീകരിച്ച ഇൻസ്‌പെക്ഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി ഗുരുതരമായ കൃത്യവിലോപം നടത്തിയതായും എജിയുടെ റിപ്പോർട്ടിലുണ്ട്.

ദുരുപയോഗിച്ച സർക്കാർ ഫണ്ട് തുക പലിശ സഹിതം തിരിച്ചു പിടിക്കാത്ത പക്ഷം ഇൻസ്‌പെക്ഷൻ ആൻഡ് മോണിറ്ററിങ്ങ് കമ്മറ്റിയുടെ ചുമലിലാകും സാമ്പത്തിക ബാധ്യത വരിക.