സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്റെ ഭാഗമായി പാലാ നഗരസഭയുടെ വിവിധ പ്രദേശങ്ങളില്‍ സെന്റ്‌ തോമസ്‌ കോളേജ്‌ നാഷണല്‍ സര്‍വ്വീസ്‌ സ്കീം വോളന്റിയർമാർ ഫ്ലാഷ് മോബ്‌ സംഘടിപ്പിച്ചു

Spread the love

പാലാ: സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്റെ ഭാഗമായി പാലാ നഗരസഭയുടെ വിവിധ പ്രദേശങ്ങളില്‍ സെന്റ്‌ തോമസ്‌ കോളേജ്‌ നാഷണല്‍ സര്‍വ്വീസ്‌ സ്കീം വോളന്റിയർമാർ ഫ്ലാഷ് മോബ്‌ സംഘടിപ്പിച്ചു. കൊട്ടാരമറ്റം ബസ്‌ ടെര്‍മിനല്‍, ടൗൺ ബസ്‌ സ്റ്റാന്റ്‌, കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സ്റ്റേഷന്‍, മുനിസിപ്പല്‍ ഓഫീസ്‌ പരിസരം എന്നിവിടങ്ങളിലാണ്‌ പുതുമയാര്‍ന്ന ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ചടുലമായ നൃത്തചുവടുകളും സംഗീതത്തോടും കൂടി ജനങ്ങളിലെത്തിച്ചത്‌. വേറിട്ട ഫ്ലാഷ് മോബ്‌ ബോധവത്ക്കരണ രീതികള്‍ പൊതുജനങ്ങളും, യാത്രക്കാരും സഹര്‍ഷം സ്വാഗതം ചെയ്തു.

video
play-sharp-fill

ഫ്ലാഷ് മോബിന്‌ മുന്നോടിയായി സ്വച്ഛതാ ഹി സേവ ക്യാമ്പയിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ ക്ലീന്‍സിറ്റി മാനേജര്‍ ആറ്റ്ലി പി. ജോണ്‍ വിശദികരിച്ചു. സീനിയര്‍ പബ്ലിക്‌ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ അനീഷ്‌ സി.ജി., പബ്ലിക്‌ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ രഞ്ജിത്‌ ആർ ചന്ദ്രൻ, സെന്റ് തോമസ് കോളേജ് നാഷണല്‍ സര്‍വ്വീസ്‌ സ്കിം പ്രോഗ്രാം ഓഫീസര്‍ ഡോ. ആന്റോ മാത്യു, ശുചിത്വമിഷന്‍ റിസോഴ്സ്‌ പേഴ്‌സണ്‍ ഡോ. ഗീതാദേവി, ടി. വി., ശുചിത്വമിഷന്‍ യങ്‌ പ്രൊഫഷണല്‍ ആല്‍ഫിയ താജ്‌, കേരള സോളിഡ്‌ വേസ്റ്റ്‌ മാനേജ്മെന്റ്‌ എഞ്ചിനീയര്‍ ശ്രുതി എസ്‌. നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മുനിസിപ്പല്‍ ഓഫീസ്‌ പരിസരത്ത്‌ ഫ്ലാഷ് മോബിനു മുന്നോടിയായി ചേര്‍ന്ന യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ തോമസ്‌ പീറ്റര്‍, വൈസ്‌ ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ, വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ട്‌, ഷാജു വി. തുരുത്തന്‍, ബൈജു കൊല്ലംപറമ്പില്‍, നഗരസഭാ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു