ആൺകുട്ടികളെയും പെൺകുട്ടികളെയും ക്ലാസ്സിൽ ഇടകലർത്തിയിരുത്തിയ സംഭവത്തിൽ അധ്യാപകനെ പുറത്താക്കിയ കോളജ് പ്രിൻസിപ്പലിനെ വിദ്യാർഥികൾ മുറിയിൽ പൂട്ടിയിട്ടു

Spread the love

 

സ്വന്തം ലേഖകൻ

കോഴിക്കോട് ആൺകുട്ടികളെയും പെൺകുട്ടികളെയും ക്ലാസ്സിൽ ഇടകലർത്തിയിരുത്തിയ അധ്യാപകനെ പുറത്താക്കിയ കോളജ് പ്രിൻസിപ്പലിനെ വിദ്യാർഥികൾ മുറിയിൽ പൂട്ടിയിട്ടു കോഴിക്കോട് ചേളന്നൂർ എസ്എൻ കോളേജിലാണ് വിദ്യാർത്ഥികൾ പ്രിൻസിപ്പലിനെ മുറിയിൽ പൂട്ടിയിട്ടത്.

ക്ലാസ് സെമിനാറിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ചിരുത്തിയ താത്കാലിക അദ്ധ്യാപകനെയാണ് പ്രിൻസിപ്പൽ വി.ദേവിപ്രിയ പുറത്താക്കിയത്. ഇതിൽ പ്രതിക്ഷേധിച്ചാണ് വിദ്യാർത്ഥികൾ രംഗത്ത് എത്തിയത്്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group