കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥിയെ മർദ്ദിച്ച അധ്യാപകന് സസ്പെൻഷൻ; അധ്യാപകനെതിരെ കേസെടുത്ത് പോലീസ്

Spread the love

കൊല്ലം: കൊല്ലം അഞ്ചാലുംമൂട് സ്‌കൂളിൽ വിദ്യാർത്ഥിയെ മർദിച്ച അധ്യാപകനെ സസ്പെന്റ് ചെയ്‌തു. കായിക അധ്യാപകൻ മുഹമ്മദ് റാഫിയെയാണ് സസ്പെൻ്റ് ചെയ്തത്.അധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

അഞ്ചാലുംമൂട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ബി എൻ എസ് 114, ജുവനൈൽ ജസ്റ്റിസ് ആക്ടിൻ്റെ വിവിധ വകുപ്പുകളുമാണ് ചുമത്തിയിട്ടുള്ളത്. ശിശുക്ഷേമ സമിതിയും സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

കുട്ടിയെയും അന്വേഷണ വിധേയമായി സ്‌കൂളിൽ നിന്നും സസ്പെൻ്റ് ചെയ്തു‌. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറുടേതാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group