
സ്വന്തം ലേഖകൻ
കോട്ടയം: കെ.എസ്.ഇ.ബി മരങ്ങാട്ടുപിള്ളി സെക്ഷനിലെ വര്‍ക്കര്‍ ബിജുമോൻ പി.യുടെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ കെ.എസ്.ഇ.ബി പാലാ എക്‌സിക്യൂട്ടീവ് എൻജിനീയര്‍ ബാബുജാനെ കെ.എസ്.ഇ.ബി സസ്‌പെൻഡ് ചെയ്തു.
പാല ഇലക്‌ട്രിക്കല്‍ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ചാര്‍ജ് ഇലക്‌ട്രിക്കല്‍ സര്‍ക്കിളിലെ പ്രോജക്‌ട് മാനേജ്‌മെന്റ് യൂണിറ്റ് എക്‌സിക്യൂട്ടീവ് എൻജിനീയര്‍ പി.ബി അലിക്ക് കൈമാറാനും ബോര്‍ഡ് ഉത്തരവായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാബുജാൻ ചീത്ത വിളിച്ചതിലും കയ്യേറ്റം ചെയ്തതിലും മനംനൊന്ത് താൻ ആത്മഹത്യചെയ്യുകയാണെന്ന് ബിജുമോൻ സമൂഹമാധ്യമങ്ങളില്‍ ശബ്ദ സന്ദേശം അയച്ചിരുന്നു.
ബാബുജാനെതിരെ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ അഞ്ചുദിവസമായി വിവിധ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ സമരം നടന്നുവരികയായിരുന്നു.