ഗുരുതരമായ പാർട്ടി അച്ചടക്ക ലംഘനം; തുളസീധരൻ പള്ളിക്കലിനെ എസ്.ഡി.പി.ഐ സസ്പെൻഡ് ചെയ്തു

Spread the love

എസ്.ഡി.പി.ഐ മഞ്ചേശ്വരത്ത് മത്സരിക്കുന്നതിനെതിരെ പരസ്യമായി രംഗത്തുവന്ന് പാർട്ടിയ പ്രതിരോധത്തിലാക്കിയ ദേശീയ പ്രവർത്തക സമിതി അംഗവും സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന തുളസീധരനെ പാർട്ടിയില്‍ നിന്നും സസ്പെൻഡ് ചെയ്തു.

video
play-sharp-fill

ഗുരുതരമായ പാർട്ടി അച്ചടക്ക ലംഘനം നടത്തിയതായി ബോധ്യപ്പെട്ടതിനാലാണ് നടപടിയെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസി വാർത്താകുറിപ്പില്‍ പറഞ്ഞു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും അന്വേഷണ വിധേയമായാണ് സസ്പെൻഡ് ചെയ്തിട്ടുള്ളത്.

 

ബി.ജെ.പിയും സി.പി.എമ്മും ചേർന്നുള്ള മഴവില്‍ സഖ്യം നിലവിലുണ്ടെന്നും എസ്.ഡി.പി.ഐ ഈ സഖ്യത്തിന് അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നും തുളസീധരൻ പള്ളിക്കല്‍ പറഞ്ഞിരുന്നു. മഞ്ചേശ്വരത്ത് അടക്കം ഫാഷിസ്റ്റ് അനുകൂല നിലപാട് സ്വീകരിക്കുന്ന പാർട്ടിയില്‍ തുടരുന്ന കാര്യത്തില്‍ വൈകാതെ തീരുമാനമെടുക്കുമെന്നും അദ്ധേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയെ മുൻനിർത്തി മുസ്ലിം സമുദായത്തിനെതിരെ തീവ്രവാദാരോപണം ഉന്നയിക്കുന്ന ഇടതുപക്ഷം, തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ആ പട്ടികയില്‍നിന്ന് എസ്.ഡി.പി.ഐയെ ഒഴിവാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മഞ്ചേശ്വരത്ത് സ്ഥാനാർഥിക്കുവേണ്ടി കടുംപിടിത്തം നടത്തിയ ദേശീയ ജനറല്‍ സെക്രട്ടറിയുടെ നിലപാട് ഈ ഡീലിന്‍റെ ഭാഗമാണ്. ഇടതുപക്ഷത്തിന് വിജയസാധ്യതയുള്ള മണ്ഡലങ്ങള്‍ ഒഴിവാക്കിയാണ് എസ്.ഡി.പി.ഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. യു.ഡി.എഫിന് വിജയസാധ്യതയുള്ള കളമശ്ശേരിയിലും കരുനാഗപ്പള്ളിയിലുമടക്കം മത്സരിച്ച്‌ വോട്ട് വിഭജനമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐ ഭിന്നത എന്ന തരത്തിലും വാര്‍ത്തകള്‍ സജീവമായി. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമാണ് മഞ്ചശ്വരത്തെ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്ന അഷ്റഫ് എ.കെ.എം പത്രിക പിന്‍വലിച്ചത്.

 

എന്നാല്‍ പിന്നീട് പാർട്ടിക്കെതിരായ വിമർശനത്തില്‍ തുളസീധരൻ ഖേദം പ്രകടിപ്പിച്ചിരുന്നു. പാർട്ടിക്കകത്ത് പറയേണ്ടത് പുറത്തു പറഞ്ഞത് വീഴ്ചയാണെന്നും മഞ്ചേശ്വരം സ്ഥാനാർഥിത്വം ഉള്‍പ്പെടെ എസ്ഡിപിഐയുടെ തന്ത്രമായിരുന്നു എന്ന് ഇപ്പോള്‍ തിരിച്ചറിയുന്നുവെന്നും തുളസീധരൻ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലായിരുന്നു അദ്ദേഹത്തിന്റെ ക്ഷമാപണം. എന്നാല്‍ ക്ഷമാപണം വന്നിട്ടും പാർട്ടി അച്ചടക്ക നടപടികളിലേക്ക് കടക്കുകയാരുന്നു.