
കാഞ്ഞിരപ്പള്ളി : ബസ്സിൽ നിന്ന് വീണു വിദ്യാർഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഡ്രൈവർ അർജുൻ പി ചന്ദ്രൻ, കണ്ടക്ടർ റോജി പോൾ എന്നിവർക്കെതിരെയാണ് നടപടി യാത്രക്കാരെ ഇറക്കിയശേഷം വാതിൽ അടയ്ക്കാതെ അശ്രദ്ധമായി ഡ്രൈവർ ബസ് മുന്നോട്ട് എടുത്തതാണ് അപകടകാരണമായി കണ്ടെത്തിയിരിക്കുന്നത്.
കണ്ടക്ടർ ശ്രദ്ധിക്കാതിരുന്നതും അപകടത്തിന് കാരണമായതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു ഇത്തരത്തിൽ അശ്രദ്ധമായി ബസ്സുകൾ ഡ്രൈവിംഗ് നടത്തുന്നതായി പൊതുജനങ്ങളിൽ നിന്നും വിവരം ലഭിച്ചു ആർടിഒ കെ ശ്രീജിത്തിന്റെ നിർദ്ദേശപ്രകാരം അസിസ്റ്റന്റ് മോട്ടോർ ഇൻസ്പെക്ടറാണ് സംഭവത്തെക്കുറിച്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്.
കഴിഞ്ഞ 11ന് കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡിൽ ആനി തോട്ടത്ത് വച്ചായിരുന്നു അപകടം ഉണ്ടായത്. ഡ്രൈവറും കണ്ടക്ടറും ഡ്രൈവർ റിഫ്രഷർ പരിശീലനത്തിൽ പങ്കെടുത്തതിന്റെ സർട്ടിഫിക്കറ്റും ഏതെങ്കിലും ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ഏഴു ദിവസം സാമൂഹ്യ സേവനം നടത്തിയതിന്റെ സർട്ടിഫിക്കറ്റും ഹാജരാക്കിയ ശേഷമാകും ലൈസൻസ് തിരികെ നൽകുക. ബസ്സുകളുടെ ഡോർ തുറന്നു വെച്ചുള്ള അപകടകരമായ യാത്ര പരിശോധിക്കുന്നതിന് പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്.വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും ജോയിന്റ് ആർടിഒ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group