വകുപ്പുതല നടപടികൾ പൂർത്തിയായി ; ഗുണ്ടാബന്ധം ആരോപിച്ച്‌ സസ്പെൻഡ് ചെയ്ത ഡിവൈഎസ്പിമാരെ തിരിച്ചെടുത്തു

Spread the love

തിരുവനന്തപുരം : ഗുണ്ടാബന്ധം ആരോപിച്ച്‌ സസ്പെൻഡ് ചെയ്ത ഡിവൈഎസ്പിമാരെ തിരിച്ചെടുത്തു. തിരുവനന്തപുരം റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ. ജെ ജോണ്‍സണ്‍, വിജിലന്‍സ് ഡിവൈഎസ്പി പ്രസാദ് എന്നിവരുടെ സസ്പെൻഷനാണ് പിൻവലിച്ചത്.

കഴിഞ്ഞ വർഷം ജനുവരിയിലാണ് ഇവരെ സസ്പെൻഡ് ചെയ്തത്. പാറ്റൂർ ഗുണ്ടാ ആക്രമണത്തിന് പിന്നാലെയായിരുന്നു പൊലീസിന് ഗുണ്ടാബന്ധം ഉണ്ടെന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെയായിരുന്നു നടപടി.

വകുപ്പുതല നടപടി പൂർത്തിയാക്കിയതോടെയാണ് ഇരുവരേയും സർവീസില്‍ തിരിച്ചെടുത്തത്. ഡിവൈഎസ്പി പ്രസാദിന്‍റെ ഒരു ഇൻഗ്രിമെന്‍റും ജോണ്‍സണിന്‍റെ രണ്ട് ഇൻക്രിമെന്‍റും റദ്ദാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group