കഴക്കൂട്ടത്ത് പൊലീസ് സ്റ്റേഷനുമുന്നിൽ പൊലീസുകാരുടെ പരസ്യമദ്യപാനം; ആറ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു 

Spread the love

തിരുവനന്തപുരം: കഴക്കൂട്ടത്ത് പൊലീസ് സ്റ്റേഷനുമുന്നിലെ പൊലീസുകാരുടെ പരസ്യമദ്യപാനത്തില്‍ കൂട്ട നടപടി. ആറ് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.

video
play-sharp-fill

പൊലീസ് സ്റ്റേഷന് സമീപം നിർത്തിയിട്ട വാഹനത്തില്‍ പോലീസുകാർ മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

ഒരു ഗ്രേഡ് എസ്‌ഐയും അഞ്ച് സിപിഒമാരടക്കം ആറ് ഉദ്യോഗസ്ഥരെയുമാണ് സസ്പെന്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനമോടിച്ച ഗ്രേഡ് എസ് ഐ ബിനുവിനെതിരെ മദ്യപിച്ച്‌ വാഹനമോടിച്ചതിനും കേസെടുക്കും. സംഭത്തില്‍ ഉള്‍പ്പെട്ട ആറ് പേരില്‍ രണ്ട് പേർ മദ്യപിച്ചിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി

കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നില്‍ നിർത്തിയിട്ട വാഹനത്തില്‍വെച്ച്‌ ഡ്യൂട്ടിയിലുള്ള പൊലീസുകാരാണ് പരസ്യമായി മദ്യപിച്ചത്. കഴക്കൂട്ടം പൊലീസ് സ്റ്റേഷന് തൊട്ടുമുന്നിലെ റോഡരികില്‍ നിർത്തിയിട്ട വാഹനത്തിലായിരുന്നു മദ്യപാനം.

കഴക്കൂട്ടത്തെ ഹോട്ടലുടമയുടെ മകളുടെ വിവാഹ സല്‍ക്കാരത്തിന് മുന്നോടിയായിട്ടായിരുന്നു മദ്യപാനം. വാഹനമോടിക്കുന്ന സിപിഒ അടക്കമുള്ളവർ മദ്യപിക്കുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്.

മദ്യപിച്ച ശേഷം ഇതേ വാഹനത്തിലാണ് ഇവർ വിവാഹ സല്‍ക്കാരത്തിനായി പോയത്. മദ്യപാനത്തിനും വിവാഹസല്‍ക്കാരത്തിനും ശേഷം വീണ്ടും ഇവർ ഡ്യൂട്ടിയില്‍ പ്രവേശിച്ചുവെന്ന് വീഡിയോ പകർത്തിയ ദൃക്‌സാക്ഷി പറഞ്ഞു.