
സ്വന്തം ലേഖകൻ
പുനലൂര്‍: പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇന്‍ജക്ഷന്‍ നല്‍കിയതിനെ തുടര്‍ന്ന് 11 രോഗികള്‍ക്ക് പാര്‍ശ്വഫലം ഉണ്ടായ സംഭവത്തില്‍ 2 ആശുപത്രി ജീവനക്കാര്‍ക്കെതിരെ നടപടി. നഴ്സിംഗ് ഓഫീസറേയും ഗ്രേഡ്-2 അറ്റന്‍ഡറെയും സസ്പെന്‍ഡ് ചെയ്തു.
കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അന്വേഷണത്തെത്തുടര്‍ന്നാണ് സസ്പെന്‍ഷന്‍. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് കൊല്ലം ഡിഎംഒ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രാത്രി 10 മണിയോടെയാണു സംഭവം. ശിശുരോഗവിഭാഗം അടക്കമുള്ള വാർഡുകളിൽ ചികിത്സയിലുണ്ടായിരുന്നവർക്കാണു കുത്തിവയ്പിനുശേഷം അസ്വസ്ഥത തുടങ്ങിയത്. മരുന്നു മാറിയതാണെന്ന പ്രചാരണം പടർന്നതോടെ ആശുപത്രിയിൽ രോഗികളും കൂട്ടിരിപ്പുകാരും ബഹളം വച്ചു. തുടർന്നു നാട്ടുകാരും സ്ഥലത്തെത്തിയതോടെ സംഘർഷാവസ്ഥയായി.