
കാണാതായ യുവാവിനെ കൊന്ന് കുഴിച്ചുമൂടി..? ചങ്ങനാശ്ശേരി പൂവത്ത് വീടിന്റെ തറ പൊളിച്ച് പരിശോധിക്കാ നൊരുങ്ങി പൊലീസ്; കാണാതായ യുവാവിന്റെ ബൈക്ക് കണ്ടെത്തിയത് പുതുപ്പള്ളിയിലെ കൊട്ടാരത്തില്‍ക്കടവ് തോട്ടില്‍; തറ പൊളിക്കും മുന്‍പേ അടിമുടി ദുരൂഹത
സ്വന്തം ലേഖകന്‍
ചങ്ങനാശ്ശേരി: ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും കാണാതായ വ്യക്തിയെ കൊന്ന് കുഴിച്ചു മൂടിയതായി സൂചന. സംഭവം സ്ഥിരീകരിക്കുന്നതിനായി ചങ്ങനാശേരി പൂവത്ത് വീടിന്റെ തറ തുരന്നുള്ള പരിശോധന നടത്തും. കാണായതായ വ്യക്തിയെ കുഴിച്ചിട്ട ശേഷം പ്രതലം കോണ്‍ക്രീറ്റ് ചെയ്തു എന്നുള്‍പ്പെടെയുള്ള അഭ്യൂഹങ്ങള്‍ ഇതിനോടകം നാട്ടില്‍ പരന്നു.
കഴിഞ്ഞ മാസം 26നാണ് ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ബിന്ദുമോന്‍ എന്ന യുവാവിനെ കാണാതായത്. ബന്ധുക്കള്‍ 28ാം തീയതി സ്‌റ്റേഷനിലെത്തി പരാതി നല്‍കിയതോടെ പൊലീസ് എഫ്‌ഐആര്‍ ഇട്ട് കേസന്വേഷണവും ആരംഭിച്ചു. ഇതിനിടയില്‍ കാണാതായ ബിന്ദുമോന്റെതെന്ന് സംശയിക്കുന്ന ബൈക്ക് പുതുപ്പള്ളിക്ക് സമീപം കൊട്ടാരത്തില്‍ക്കടവ് ഭാഗത്ത് തോട്ടില്‍ കണ്ടെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ചങ്ങനാശ്ശേരി പൂവത്ത് വീടിന്റെ തറയ്ക്കുള്ളില്‍ വരെ എത്തിനില്‍ക്കുന്നത്. ആര്‍ഡിഓ വന്ന് അനുമതി തന്നാല്‍ മാത്രമേ തറ തുരന്ന് പരിശോധിക്കാന്‍ സാധിക്കൂ. ഇതിന് ശേഷം മാത്രമേ മൃതദേഹം അവിടെയുണ്ടോ? അത് കാണാതായ യുവാവിന്റേത് തന്നെയാണോ തുടങ്ങിയ കാര്യങ്ങള്‍ സ്ഥിരീകരിക്കാനാവൂ. ശാസ്ത്രീയ പരിശോധന സംഘവും വിലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും അടക്കം സ്ഥലത്ത് എത്തി പരിശോധന നടത്തും.
ഇതിനിടയില്‍ കൊലപാതകം എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ കൃത്യമായ വിവരം നല്കാൻ പൊലീസിനും കഴിയുന്നില്ല