
പള്ളിക്കത്തോടിൽ അച്ഛനെ കൊന്ന പ്രതി മകനെ പിക്കപ്പ് ഇടിപ്പിച്ചു കൊല്ലാൻ ശ്രമം : കേസിൽ അകലക്കുന്നം സ്വദേശിയായ യുവാവ് അറസ്റ്റിൽ
പള്ളിക്കത്തോട് : അച്ഛനെ കൊന്ന പ്രതി മകനെ പിക്കപ്പ് ഇടിപ്പിച്ചു കൊല്ലാൻ ശ്രമം. കേസിൽ പ്രതി പിടിയിൽ.
അകലക്കുന്നം മറ്റക്കര ആലെക്കുന്നേൽ വീട്ടിൽ ശ്രീജിത്താണ് (28) പിടിയിലായത്.
20.03.25 ഉച്ചക്ക് ശേഷം സ്കൂളിൽ നിന്നും വരികയായിരുന്ന കുട്ടിയെ പിന്നിൽ നിന്നും ഓടിച്ചുവന്ന പിക്കപ്പ് കൊണ്ട് ഇടിച്ചു ഇടിച്ചു വീഴ്ത്താൻ ശ്രമിച്ചപ്പോൾ കുട്ടി ഓടിമാറുകയായിരുന്നു.
2024 ൽ പ്രതി കുട്ടിയുടെ പിതാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയതിന് അറസ്റ്റിൽ ആവുകയും കോടതി ഇയാളെ റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. ആ കേസിൽ ജാമ്യത്തിൽ നിൽക്കേയാണ്. കൊല്ലപ്പെട്ടയാളുടെ മകനെതിരെ ആക്രമണം നടത്തിയത്.അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0