അടച്ചിട്ട വീട് കുത്തിതുറന്ന് 25 പവൻ മോഷ്ടിച്ച പ്രതി പിടിയിൽ ; മറ്റൊരു വീട്ടിൽ മോഷണ നടത്താൻ എത്തിയപ്പോൾ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു

Spread the love

കോഴിക്കോട് : പറമ്പിൽ ബസാറില്‍ അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം നടത്തിയ പ്രതി പിടിയില്‍. വെസ്റ്റ്ഹില്‍ സ്വദേശി അഖിലാണ് പിടിയിലായത്.

video
play-sharp-fill

മല്ലിശ്ശേരി താഴം മധുവിന്റെ വീട്ടില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണാഭരണം മോഷണം പോയ കേസിലാണ് ഇയാളെ പിടികൂടിയത്.

ഇയാള്‍ നിരവധി മോഷണക്കേസുകളിലെ പ്രതിയാണ്. ഞായറാഴ്ച കക്കോടിയില്‍ മോഷണശ്രമം നടത്തുന്നതിനിടെ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയും ഇയാള്‍ ഇറങ്ങി ഓടുന്നതിനിടെ പോലീസ് പിടികൂടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. വീട്ടുകാർ സ്ഥലത്തില്ലെന്ന് മനസ്സിലാക്കി രാത്രി പത്തുമണിയോടെയാണ് പ്രതി മോഷണം നടത്തിയത്. ആശുപത്രി ആവശ്യത്തിനായി പോയ വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം തിരിച്ചറിഞ്ഞത്.

വീടിന്റെ മതിലിന് അപ്പുറമുള്ള ഇടവഴിയിലൂടെ ഒരാള്‍ നടന്നു പോകുന്നതും വീട്ടുവളപ്പിലേക്ക് പ്രവേശിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നു. ടെറസില്‍ കയറി മുകള്‍ഭാഗത്തെ വാതില്‍ തുറന്ന് അകത്തുകയറി എന്നാണ് പ്രാഥമിക നിഗമനം.