
പാലക്കാട്: ശരീരത്തിന്റെ ഒരു ഭാഗം തളർന്നയാളിൽനിന്ന് ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത സംഭവത്തിൽ പ്രതി പിടിയിൽ. തമിഴ്നാട് ആനമല സ്വദേശി കാളിങ്കരാജാണ് (53) പിടിയിലായത്.
കൊഴിഞ്ഞാമ്പാറ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. പക്ഷാഘാതം ബാധിച്ച് ശരീരത്തിന്റെ ഒരു ഭാഗം തളർന്ന കൊടുവായൂർ സ്വദേശിയുടെ ലോട്ടറി ടിക്കറ്റാണ് ഇയാൾ തട്ടിയെടുത്തത്.
സമാനമായ മറ്റൊരു കേസിലാണ് കാളിങ്കരാജ് പിടിയിലായത്. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊടുവായൂർ സ്വദേശിയുടെ ടിക്കറ്റ് തട്ടിയെടുത്ത കാര്യവും സമ്മതിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.



