
മലപ്പുറം: മലപ്പുറം ഇരിമ്ബിളിയം മങ്കേരിയില്‍ വീട്ടില്‍ നിന്ന് 26 പവൻ സ്വർണ്ണാഭരണങ്ങള്‍ മോഷ്ടിച്ച പ്രതി പിടിയില്‍.
വല്ലപ്പുഴ സ്വദേശി നൗഷാദാണ് വളാഞ്ചേരി പൊലീസിന്റെ പിടിയിലായത്. ഈ മാസം മൂന്നിന് പുലർച്ചെയാണ് മങ്കേരി സ്വദേശി മുഹമ്മദലിയുടെ വീട്ടില്‍ മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 26 പവൻ സ്വർണ്ണാഭരണങ്ങളാണ് നഷ്ടമായത്. വീട്ടുടമയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നൗഷാദിനെ കഴിഞ്ഞ ദിവസം പിടികൂടിയത്.
വീട് കുത്തിതുറന്ന് മോഷണം നടന്ന പഴയകാല കേസുകളിലെ പ്രതികളെ കുറിച്ചുള്ള അന്വേഷണത്തിലാണ് സംശയം നൗഷാദിലേക്ക് നീണ്ടത്. കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു. മോഷ്ടിച്ച സ്വർണ്ണാഭരണങ്ങള്‍ വില്‍ക്കുകയും പണയം വെയ്ക്കുകയും ചെയ്തു എന്നാണ് പ്രതി പൊലീസിന് നല്കിയ മൊഴി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അടുക്കളയുടെ ഗ്രില്‍ തകർത്താണ് പ്രതി നൗഷാദ് വീടിനകത്ത് കയറിയത്. മുഹമ്മദലിയും ഭാര്യയും സഹോദരിയുമാണ് സംഭവ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നൗഷാദിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ മോഷണ കേസുകള്‍ക്ക് തുമ്ബുണ്ടാക്കാൻ സാധിക്കുമെന്നാണ് പൊലീസ് കണക്ക് കൂട്ടുന്നത്.