video
play-sharp-fill
ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ കാമുകി റിയ ചക്രവർത്തിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണി ; രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ കാമുകി റിയ ചക്രവർത്തിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണി ; രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ

മുംബൈ: ഇന്ത്യൻ സിനിമാ ലോകത്തെ ഏറെ ഞെട്ടിച്ച ഒന്നായിരുന്നു ബോളിവുഡ് താരം സുശാന്ത് സിങ് രജിപുത്തിന്റെ മരണം. ഇപ്പോഴിതാ സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുമെന്ന് സമൂഹമാധ്യമങ്ങളിൽ ഭീഷണി ഉയർന്നിരിക്കുന്നത്.

റിയയ്‌ക്കെതിരെ ഭീഷണി മുഴക്കിയ രണ്ടുപേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സുശാന്ത് സിങിന്റെ ആത്മഹത്യയ്ക്കു പിന്നിൽ റിയ ചക്രവർത്തിക്കു പങ്കുണ്ടെന്ന് ആരോപിച്ചാണ് നടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഭീഷണി ഉയർന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇൻസ്റ്റഗ്രാം വഴിയാണ് നടിക്കെതിരെ ഭീഷണി മുഴക്കിയത്. സംഭവത്തിൽ പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായും അന്വേഷണം പ്രാഥമിക ഘട്ടത്തിൽ മാത്രമാണെന്നും മഹാരാഷ്ട്ര സൈബർ സെൽ അറിയിച്ചു.

എന്നാൽ വരും ദിവസങ്ങളിൽ തന്നെ അറസ്റ്റ് ഉണ്ടായേക്കുമെന്നും കൂട്ടിച്ചേർത്തു. അശ്ലീല, ഭീഷണി സന്ദേശങ്ങളോടെ തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വന്ന കമന്റുകൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത റിയ ചക്രവർത്തി സംഭവം അന്വേഷിക്കണമെന്ന് സൈബർ പൊലീസിനോട് അഭ്യർഥിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് പൊലീസ് നടപടി എടുത്തിരിക്കുന്നത്.