സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് ശ്രദ്ധാ കപൂറിനെയും സാറാ അലി ഖാനെയും നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ വിളിപ്പിച്ചേക്കുമെന്ന് സൂചന ; നടപടി റിയാ ചക്രവർത്തിയിൽ നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ
സ്വന്തം ലേഖകൻ
മുംബൈ: ബോളിവുഡ് സിനിമാ ലോകത്തെ നടുക്കിയ നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നടിമാരായ സാറാ അലി ഖാനെയും ശ്രദ്ധാ കപൂറിനെയും നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ വിളിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ.
കേസുമായി ബന്ധപ്പെട്ട് ഈ മാസം ഒമ്പതിന് അറസ്റ്റിലായ നടി റിയ ചക്രവർത്തിയിൽനിന്നു ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സൂചന. റിയയുടെ മൊബൈൽ ഫോണിൽ ലഭിച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നും ഉടൻ സമൻസ് അയയ്ക്കുമെന്നും നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസുമായി ബന്ധപ്പെട്ട് റിയാ ചക്രവർത്തി സാറ അലി ഖാന്റേയും രാകുൽ പ്രീതിന്റേയും പേരുകളാണ് ആദ്യം പറഞ്ഞിരുന്നത്. സുശാന്ത് സിംഗിന്റെ ഛിഛോറ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിൽ ശ്രദ്ധ കപൂർ പങ്കെടുത്തിരുന്നു. ആ സമയത്ത് അവിടെ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും റിയ മൊഴി നൽകിയിരുന്നു.
സുശാന്ത് സിംഗിന് ലഹരിമരുന്ന് വാങ്ങി നൽകിയെന്ന് റിയ സമ്മതിച്ചുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ അന്വേഷണസംഘം പറയുന്നത്. എന്നാൽ റിയ ലഹരിമരുന്ന് ഉപയോഗിച്ചതായി റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിട്ടില്ല.
സുശാന്ത് ആവശ്യപ്പെട്ടപ്പോഴാണ് ലഹരിമരുന്ന് വാങ്ങി നൽകാൻ റിയ സഹോദരനോടും സുശാന്തിന്റെ മാനേജർ സാമുവൽ മിറാൻഡയോടും വീട്ടിലെ ജോലിക്കാരൻ ദീപേഷ് സാവന്തിനോടും പറഞ്ഞതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
കുറ്റം ചെയ്തതായി തെളിഞ്ഞാൽ 10 വർഷം വരെ തടവുശിക്ഷ കേസിൽ റിയക്ക് ലഭിക്കും.