video
play-sharp-fill

അപ്രതീക്ഷിതമായി ഫിനിഷ് ..! മുൻ മാനേജർ ദിശ ജീവനൊടുക്കി ദിവസങ്ങൾക്കുള്ളിൽ സുശാന്തും ;  ഇരുവരുടെയും ആത്മഹത്യയുടെ ഞെട്ടൽ മാറാതെ ബോളിവുഡ് സിനിമാ ലോകം

അപ്രതീക്ഷിതമായി ഫിനിഷ് ..! മുൻ മാനേജർ ദിശ ജീവനൊടുക്കി ദിവസങ്ങൾക്കുള്ളിൽ സുശാന്തും ; ഇരുവരുടെയും ആത്മഹത്യയുടെ ഞെട്ടൽ മാറാതെ ബോളിവുഡ് സിനിമാ ലോകം

Spread the love

സ്വന്തം ലേഖകൻ

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മുൻ മാനേജർ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ജീവനൊടുക്കിയത്. ഇതിന് പിന്നാലെയാണ് സുശാന്തും തന്റെ ജീവിതം അവസാനിപ്പിച്ചത്.

ഞായറാഴ്ച ഉച്ചയോടെയാണ് മുംബൈ ബാന്ദ്രയിലെ വസതിയിൽസുശാന്ത് സിങ് രാജ്പുതിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂൺ എട്ടിനാണ് സുശാന്തിന്റെ മാനേജറായ ദിശ സാലിയനെ കെട്ടിത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത് .മലാദിലെ കെട്ടിടത്തിന്റെ പതിനാലാം നിലയിൽ നിന്ന് ദിശ ചാടുകയായിരുന്നു.എന്നാൽ അപകടമരണത്തിനാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത. ഇവിടെ നിന്നും ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ല. ദിയയുടെ മരണകാരണങ്ങൾ ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

സദിശയുടെ മരണ വിവരം അറിഞ്ഞ സുശാന്ത് സമൂഹമാധ്യമങ്ങളിലൂടെ അനുശോചനം രേഖപ്പെടുത്തിയിരുന്നു.’എം.എസ് ധോണി അൺടോൾഡ് സ്റ്റോറി’ ആണ് സുശാന്തിന്റെ പ്രധാന ചിത്രം. പി.കെ, കേദാർനാഥ്, വെൽകം ടു ന്യൂയോർക് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ആറ് മാസമായി സുശാന്ത് വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.