
സ്വന്തം ലേഖിക
പാലക്കാട്: ആലത്തൂരില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയുടെ തിരോധാനത്തിൽ കുഴഞ്ഞ് പൊലീസ്.
പെണ്‍കുട്ടിയെ കാണാതായിട്ട് ഒന്നരമാസം കഴിഞ്ഞിട്ടും അന്വേഷണം ഏങ്ങുമെത്തിയില്ല. ത്തില്‍ യാതൊരു തുമ്പും കിട്ടാതായതിനെത്തുടര്‍ന്ന് പൊലീസ് സൂര്യകൃഷ്ണയുടെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ഗോവയില്‍ വീട് വെച്ച് താമസിക്കണമെന്ന് സൂര്യകൃഷ്ണ പറഞ്ഞതിനാല്‍ പെണ്‍കുട്ടിയെ കണ്ടെത്താന്‍ ഗോവ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓഗസ്റ്റ് മുപ്പതാം തീയതിയാണ് പാലക്കാട് മേഴ്‌സി കോളെജിലെ ഡിഗ്രി വിദ്യാര്‍ഥിനിയായ സൂര്യ കൃഷ്ണ വീട് വിട്ടിറങ്ങിയത്. പുസ്തകം വാങ്ങാനെന്നായിരുന്നു അമ്മയോട് പറഞ്ഞത്. പുസ്തക കടയില്‍ കാത്തു നിന്നിട്ടും മകളെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആലത്തൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഓഗസ്റ്റ് മുപ്പതിന് പകല്‍ പതിനൊന്നേകാലോടെ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിലെ സിസിടിവിയിലാണ് സൂര്യയുടെ ദൃശ്യങ്ങള്‍ അവസാനമായി പതിഞ്ഞത്. മൊബൈല്‍ ഫോണും എടിഎം കാര്‍ഡും എടുക്കാതെ വീടു വിട്ടിറങ്ങിയ സൂര്യ യാതൊരു സൂചനകളും അവശേഷിപ്പിക്കാതെ പോയതാണ് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നത്. തമിഴ്‌നാട്ടിലെ സൂര്യകൃഷ്ണയുടെ ബന്ധുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കാര്യമുണ്ടായില്ല.



