play-sharp-fill
സൂര്യകാലടി വിനായക ചതുർത്ഥി  ആഘോഷങ്ങൾ സെപ്റ്റംബർ 10 ന് ആരംഭിക്കും

സൂര്യകാലടി വിനായക ചതുർത്ഥി ആഘോഷങ്ങൾ സെപ്റ്റംബർ 10 ന് ആരംഭിക്കും

 

സ്വന്തം ലേഖകൻ

കോട്ടയം:ഈ വർഷത്തെ വിനായക ചതുർത്ഥി ആഘോഷങ്ങൾ  സെപ്തംബർ 10 നു തുടങ്ങി 13 നു ചതുർത്ഥി ദിനത്തിൽ സമാപിക്കും. കേരളം ഒരു ദുരന്തത്തെ നേരിട്ട് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പൂർണ്ണ മായും ആഘോഷ ചടങ്ങുകൾ ഒഴിവാക്കിയാണു ഇത്തവണത്തെ ചടങ്ങുകൾ നടക്കുന്നത്.10 നു രാവിലെ പ്രാസാദശുദ്ധി ക്രിയകൾ.11.00നു ബിംബ ശുദ്ധികലശാഭിഷേകങ്ങൾ, സുകൃത ഹോമം എന്നിവ നടക്കും12.00 നു ബ്രഹ്മകലശപൂജ, ശ്രീചക്ര ത്രികാല പൂജ അന്ന് വൈകീട്ട് തിരുവാതിരകളി, വൈകീട്ടത്തെ പൂജാസമയത്ത് നവാവരണ നൃത്തം സുഹാസിനീ- സുവാസിനീ പൂജകൾ, പ്രസാദ ഭക്ഷണം,വിനായക ചതുർത്ഥി ദിനമായ 13 നു അഷ്ടദ്രവ്യമഹാ ഗണപതി ഹോമം, ബ്രഹ്മകലശാഭിഷേകം ഉച്ചപ്പൂജ, ഗണപതിപ്രാതൽ. തുടർന്ന് സൂര്യകാലടി ഭജനമണ്ഡലിയുടെ ഭക്തിഘോഷ ലഹരി,വൈകിട്ട് 6 നു  സുശാന്ത്, രത്നശ്രീ അയ്യർ തുടങ്ങിയവർ അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാൻ സംഗീതം, നൃത്തസന്ധ്യ എന്നിവയും നടക്കും.  ചതുർത്ഥി ഉത്സവത്തിന്റെ ആദ്യ ക്രിയയായി അതിനുവേണ്ടി  സ്വരൂപിച്ചു വച്ച ധനത്തിൽ 50 ശതമാനം ധനം കൊണ്ട് വെള്ളപ്പൊക്കത്തത്തിൽ ദുരിതമനുഭവിക്കുന്ന   കുടുംബങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾ 11 നു വൈകുന്നേരം 4 നു നൽകുമെന്നു സൂര്യകാലടിമന ധർമ്മ രക്ഷാധികാരി സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് അറിയിച്ചു.