ന്യൂസിലൻഡിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യക്ക് അനായാസ ജയം;റായ്പൂരില്‍ ‘സൂര്യൻ’ഉദിച്ചു;ഇന്ത്യക്ക് ഇരട്ടവിജയത്തിളക്കം;നീണ്ട ഇടവേളയ്ക്ക് ശേഷം സൂര്യകുമാർ യാദവ് ഒരു അര്‍ധസെഞ്ചുറി നേടി

Spread the love

റായ്പൂര്‍: ന്യൂസിലന്‍ഡിനെതിരാ രണ്ടാം ടി20യില്‍ ഇന്ത്യക്ക് ഇരട്ട വിജയത്തിളക്കമേകി സൂര്യകുമാർ യാദവ്.
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സൂര്യകുമാർ യാദവ് ഒരു അര്‍ധസെഞ്ചുറി നേടുന്നത്. കൃത്യമായി പറഞ്ഞാല്‍ 23 ഇന്നിംഗ്‌സുകളുടെയും 468 ദിവസത്തെയും ഇടവേളയ്ക്ക് ശേഷം

video
play-sharp-fill

ന്യൂസിലന്‍ഡിനെതിരെ തകര്‍ത്തടിച്ച സൂര്യകുമാര്‍ യാദവ് കരിയറിലെ 22-ാം അർധസെഞ്ചുറിയാണ് ഇന്നലെ നേടിയത്. വെറും 23 പന്തിലായിരുന്നു സൂര്യ അര്‍ധസെഞ്ചുറി തികച്ചത്.

2024 ഒക്ടോബറിൽ ബംഗ്ലാദേശിനെതിരെ ആയിരുന്നു ഇതിന് മുമ്പ് അവസാനമായി സൂര്യകുമാർ യാദവ് ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി അര്‍ധസെഞ്ചുറി നേടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2025-ൽ മോശം ഫോമിലായിരുന്ന സൂര്യകുമാർ, 21 മത്സരങ്ങളിൽ നിന്ന് വെറും 13.62 ശരാശരിയിൽ 218 റൺസ് മാത്രമാണ് നേടിയിരുന്നത്. എന്നാൽ റായ്‌പൂരിൽ പഴയ വീര്യം വീണ്ടെടുത്ത താരം 37 പന്തിൽ പുറത്താകാതെ 82 റൺസ് അടിച്ചുകൂട്ടി.

9 ഫോറുകളും 4 സിക്സറുകളും ഉൾപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്. ടി20 ലോകകപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ സൂര്യകുമാറിന്റെ ഈ ഫോം ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.