‘ഇരുപതുകാരനെ വെല്ലുന്ന പ്രകടനം’- ഒടിയനെ പ്രശംസിച്ച് മോഹൻലാലിന്റെ ബിഗ് ഫാൻ സൂര്യ
സ്വന്തം ലേഖകൻ
കൊച്ചി: ‘എന്തൊരു ഊർജ്ജമാണ് ആ മനുഷ്യന്, 20 വയസ്സ് കുറഞ്ഞ പോലെയുണ്ട്. മാത്രമല്ല ആക്ഷൻ രംഗങ്ങളിൽ ഇരുപതുകാരനെ വെല്ലുന്ന പ്രകടനമാണ് ലാൽ സാറിന്റേത്.’ -മോഹൻലാലിന്റെ ബിഗ് ഫാനായ തമിഴ്‌നടൻ സൂര്യയുടെ പ്രശംസ. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇതിനിടയിൽ സൂര്യ തന്റെ ഇഷ്ടതാരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഒടിയൻ കാണുകയുണ്ടായി. സിനിമ കണ്ടശേഷം സൂര്യ മോഹൻലാലിനെ വിളിച്ച് പ്രശംസിക്കുകയും ചെയ്തു. മലയാളം വേർഷൻ തന്നെയാണ് സൂര്യ കണ്ടെതെന്നാണ് റിപ്പോർട്ട്. ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാനം ചെയ്ത ഒടിയൻ ഹിറ്റിലേക്ക് കുതിക്കുകയാണ്. മലയാളത്തിലെ ഏറ്റവും വലിയ പണം വാരിപ്പടമാകാൻ ഒടിയന് സാധിക്കുമെന്നാണ് കരുതുന്നത്.
Third Eye News Live
0