
മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന, വൈദ്യുതി പോലുമില്ലാത്ത കടലൂരിലെ ഒരു വീട്ടില്‍നിന്ന് വന്ന്10 ലക്ഷം ശമ്പളമുള്ള ജോലി, 2 വീടുകൾ ഇതെല്ലാം ‘അഗരത്തിലൂടെ’ കിട്ടിയത് ആണ്, ജയപ്രിയ ഇത് പറയുമ്പോൾ സൂര്യയുടെ കണ്ണുകൾ നിറയുകയായിരുന്നു.
നടന്മാരായ സൂര്യയുടേയും കാര്‍ത്തിയുടേയും നേതൃത്വത്തിലുള്ള ചാരിറ്റി സംഘടനയായ അഗരം ഫൗണ്ടേഷന്റെ 15-ാം വാര്‍ഷികം കഴിഞ്ഞ ദിവസമാണ് ആഘോഷിച്ചത്. സമൂഹത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്നതാണ് ഈ ഫൗണ്ടേഷന്റെ ലക്ഷ്യം.
അഗരത്തിലൂടെ മികച്ച വിദ്യാഭ്യാസം നേടി ജോലി കണ്ടെത്തിയവരെ ആഘോഷത്തിന്റെ ഭാഗമായി ആദരിച്ചിരുന്നു. ഇതില്‍ പല വിദ്യാര്‍ഥികളും തങ്ങളുടെ ജീവിതകഥ പറഞ്ഞപ്പോള്‍ വേദിയിലിരിക്കുകയായിരുന്ന സൂര്യ ഏറെ വൈകാരികമായാണ് പ്രതികരിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജയപ്രിയ എന്ന പെണ്‍കുട്ടി തന്റെ വിജയകഥ പറഞ്ഞപ്പോള്‍ സൂര്യയുടെ കണ്ണുകള്‍ നിറയുകയും ചെയ്തു. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന, വൈദ്യുതി പോലുമില്ലാത്ത കടലൂരിലെ ഒരു വീട്ടില്‍നിന്ന് വന്ന് അഗരത്തിന്റെ സഹായത്തോടെ പഠിച്ച് ഇന്‍ഫോസിസില്‍ പത്ത് ലക്ഷത്തോളം വാര്‍ഷിക ശമ്പളമുള്ള ടെക്‌നോളജി ലീഡ് ജോലി കിട്ടിയതിനെ കുറിച്ചാണ് ജയപ്രിയ സംസാരിച്ചത്.
ജയപ്രിയയുടെ വാക്കുകള്‍
‘കടലൂരില്‍ നിന്ന് വരുന്ന എന്റെ പേര് ജയപ്രിയ എന്നാണ്. 2014 ബാച്ചിലുള്ള വിദ്യാര്‍ഥിയാണ് ഞാന്‍. ഇപ്പോള്‍ വളരേയധികം സന്തോഷകരമായ ജീവിതമാണ് എനിക്കുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ എംഎന്‍സികളില്‍ ഒന്നായ ഇന്‍ഫോസിസില്‍ ടെക്‌നോളജി ലീഡായി ജോലി ചെയ്യുകയാണ് ഞാനിപ്പോള്‍.