play-sharp-fill
​കോട്ടയം മാതാ ആശുപത്രിയിൽ കു​​മ​​ര​​കം സ്വ​​ദേ​​ശി​​നിയായ പ​തി​മൂ​ന്നു​കാ​​രി​​ക്കു അ​​പൂ​​ർ​​വ ശ​​സ്ത്ര​​ക്രി​​യ

​കോട്ടയം മാതാ ആശുപത്രിയിൽ കു​​മ​​ര​​കം സ്വ​​ദേ​​ശി​​നിയായ പ​തി​മൂ​ന്നു​കാ​​രി​​ക്കു അ​​പൂ​​ർ​​വ ശ​​സ്ത്ര​​ക്രി​​യ

സ്വന്തം ലേഖകൻ

തെ​​ള്ള​​കം: കു​​മ​​ര​​കം സ്വ​​ദേ​​ശി​​നിയായ പ​തി​മൂ​ന്നു​കാ​​രി​​ക്കു കോ​​ട്ട​​യം മാ​​താ ആ​​ശു​​പ​​ത്രി​​യി​​ലെ ന്യൂ​​റോ​​സ​​ർ​​ജ​​റി വി​​ഭാ​​ഗ​​ത്തി​​ൽ അ​​പൂ​​ർ​​വ ശ​​സ്ത്ര​​ക്രി​​യ. അ​​ഡോ​​ള​​സെ​​ന്‍റ് ഇ​​ടി​​യോ​​പ്പ​​ത്തി​​ക് സ്ക്കോ​​ളി​​യോ​​സി​​സ് എ​​ന്ന രോ​​ഗത്തിനാണ് അ‌പൂർവ ശസ്ത്രക്രിയ നടത്തിയത്. ഡോ. ​​അ​​നീ​​സ് മു​​സ്ത​​ഫ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘ​​മാ​​ണ് ഓ​​പ്പ​​റേ​​ഷ​​ൻ ന​​ട​​ത്തി​​യ​​ത്.

രോ​​ഗം മൂ​​ലം ഇ​​ര​​ട്ട വ​​ള​​വു​​ക​​ൾ ഉ​​ണ്ടാ​​യ ന​​ട്ടെ​​ല്ല് സ്പൈ​​ന​​ൽ ഫ്യൂ​​ഷ​​ൻ സ​​ർ​​ജ​​റി വ​​ഴി​​യാ​​ണ് നി​​വ​​ർ​​ത്തി​​യ​​ത്. ഡോ. ​​അ​​നീ​​സ് മു​​സ്ത​​ഫ, ഡോ. ​​ഷീ​​ന, ഡോ. ​​ജോ​​ണ്‍​സ​​ൻ, ഡോ. ​​പ്രി​​ൻ​​സി എ​​ന്നി​​വ​​രോ​​ടൊ​​പ്പം സ്റ്റാ​​ഫ് ന​​ഴ്സു​​മാ​​രാ​​യ ജോ​​സ​​ഫ് പി.​​സി., പ്ര​​ശാ​​ന്ത്, അ​​നു​​മോ​​ൾ, അ​​നു എ​​ൻ.​​എം. എ​​ന്നി​​വ​​രും നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ​​ള​​വു നി​​വ​​ർ​​ത്തു​​ന്പോ​​ൾ ന​​ട്ടെ​​ല്ലി​​നു​​ള്ളി​​ലെ സു​​ഷു​മ്​​ന നാ​ഡി​യി​​ൽ വ​​ലി​​വ് ഉ​​ണ്ടാ​​കാ​​നും അ​​തു​​വ​​ഴി കാ​​ലു​​ക​​ൾ​​ക്കു ത​​ള​​ർ​​ച്ച ഉ​​ണ്ടാ​​കാ​​നും സാ​​ധ്യ​​ത ഉ​​ണ്ടാ​​യി​​രു​​ന്നു. ശ​​സ്ത്ര​​ക്രി​​യ​​യി​​ൽ ഉ​​ട​​നീ​​ളം ന്യൂ​​റോ മോ​​ണി​​റ്റ​​റി​ം​ഗ് ഉ​​പ​​യോ​​ഗി​​ച്ച് സു​​ഷു​മ്ന നാ​​ഡി​യു​​ടെ പ്ര​​വ​​ർ​​ത്ത​​നം നി​​രീ​​ക്ഷി​​ച്ചു​​കൊ​​ണ്ടി​​രു​​ന്ന​​തി​​നാ​​ൽ അ​​പ​​ക​​ട​​ര​​ഹി​​ത​​മാ​​യി ശസ്ത്ര ക്രിയ പൂ​​ർ​​ത്തി​​യാ​​ക്കാ​​ൻ സാ​​ധി​​ച്ചു. പൂ​​ർ​​ണ​ആ​​രോ​​ഗ്യ​​വ​​തി​​യാ​​യി ആ​​ശു​​പ​​ത്രി വി​​ട്ട പെ​​ണ്‍​കു​​ട്ടി​​ക്ക് വൈ​​കാ​​തെ സ്കൂ​​ളി​​ൽ പോ​​യി​ത്തു​​ട​​ങ്ങാ​​മെ​​ന്നും ഡോ​​ക്‌​ട​​ർ​​മാ​​ർ അ​​റി​​യി​​ച്ചു.