video
play-sharp-fill
ശസ്ത്രക്രിയയിലൂടെ 4.42 കിലോഗ്രാം ഭാരമുള്ള ഗര്‍ഭാശയം നീക്കം ചെയ്ത് അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രി;ശസ്ത്രക്രിയ ലോക റെക്കോഡ്

ശസ്ത്രക്രിയയിലൂടെ 4.42 കിലോഗ്രാം ഭാരമുള്ള ഗര്‍ഭാശയം നീക്കം ചെയ്ത് അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രി;ശസ്ത്രക്രിയ ലോക റെക്കോഡ്

സ്വന്തം ലേഖകൻ

അടൂർ:താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ (ലാപ്പറോസ്‌കോപ്പി) 4.420 കിലോഗ്രാം ഭാരമുള്ള ഗര്‍ഭാശയം നീക്കംചെയ്തു.

2022 ഡിസംബര്‍ 29-നാണ് അത്യപൂര്‍വ ശസ്ത്രക്രിയ ലൈഫ്‌ ലൈന്‍ ആശുപത്രിയില്‍ നടന്നത്‌. 45 വയസുള്ള പത്തനംതിട്ട ജില്ലക്കാരിയായ ഷാന്റി ജോസഫ്‌ ആയിരുന്നു ശസ്ത്രക്രിയക്ക് വിധേയയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂത്രതടസ്സത്തെ തുടര്‍ന്നാണ് അവര്‍ ചികിത്സ തേടിയത്. പരിശോധനക്ക് ശേഷം രോഗിയുടെ വയറ്റില്‍ ഒന്‍പതു മാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിന്‍റെ വലിപ്പത്തില്‍ ഫിബ്രോയ്ഡ് ഗര്‍ഭപാത്രം (Fibroid Uterus) കണ്ടെത്തിയത്.സാധാരണ ഗര്‍ഭപാത്രത്തിന്‍റെ വലിപ്പം 60-70 ഗ്രാം മാത്രമാണ്.

അടൂര്‍ ലൈഫ്‌ ലൈന്‍ ആശുപത്രിയിലെ ഡോ.സിറിയക്‌ പാപ്പച്ചന്‍ ആറു മണിക്കൂര്‍ എടുത്ത്‌ നാല്‌ താക്കോല്‍ ദ്വാരങ്ങള്‍ വഴിയാണ്‌ ശ്രമകരമായ ഈ ശസ്ത്രക്രിയ നടത്തിയത്‌.

ശസ്ത്രക്രിയ ലോക റെക്കോഡ് ആണെന്നാണ് അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രി അവകാശപ്പെടുന്നത്.

മുന്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ 2009-ല്‍ ലാപ്പറോസ്കോപ്പി വഴി നീക്കം ചെയ്ത 3.56 കിലോഗ്രാം ഗര്‍ഭപാത്രം ശസ്ത്രക്രിയയാണ് ലോക റെക്കോഡ്‌. അഞ്ചു മണിക്കൂറെടുത്ത് ആറു താക്കോല്‍ ദ്വാരങ്ങള്‍ വഴിയാണ്‌ അന്ന് സര്‍ജറി നടത്തിയത്‌. അതുവരെ 2008-ല്‍ രണ്ട് അമേരിക്കന്‍ സര്‍ജന്‍മാര്‍ നീക്കം ചെയ്ത 3.2 കിലോഗ്രാം തൂക്കമുള്ള ഗര്‍ഭപാത്രമായിരുന്നു ഗിന്നസ്‌ ബുക്ക്‌ ഓഫ്‌ വേള്‍ഡ്‌
റെക്കോര്‍ഡില്‍ ഇടംപിടിച്ചിരുന്നത്‌.

അടൂർ ആശുപത്രിയിലെ
ഡോക്ടര്‍മാരായ റോഷിനി സുബാഷ്‌, കൂതന്‍ യു ടി, നിര്‍പിന്‍ ക്ളീറ്റസ്‌, സബീന സാവത്‌, ശ്രീലത ബി, മാത്യു കുഞ്ഞുമ്മന്‍, എന്നിവരും ഷീനാ മാത്യു, സാംസി സെബാസ്റ്യന്‍ എന്നീ സ്റ്റാഫ്‌ നേഴ്സ്മാരും സര്‍ജറിയുടെ ഭാഗമായിരുന്നു.

രോഗി സര്‍ജറിക്ക്‌ ശേഷം പൂര്‍ണ ആരോഗ്യവാനായി ഇരിക്കുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Tags :