ശസ്ത്രക്രിയയ്ക്കിടെ സ്ത്രീയുടെ വയറ്റിൽ തുണിയും പഞ്ഞിയും തുന്നിക്കെട്ടിയ സംഭവം; മുഖ്യമന്ത്രിക്കും ജില്ലാ മെഡിക്കല്‍ ഓഫിസർക്കും പരാതി നല്‍കി; ഡോക്ടർക്കെതിരെ കേസെടുത്തു

Spread the love

തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കിടെ തുണിയും പഞ്ഞിയും സ്ത്രീയുടെ വയറ്റിനുള്ളിലാക്കി തുന്നിക്കെട്ടിയ സംഭവത്തില്‍ കഴക്കൂട്ടം സിഎസ്‌ഐ മിഷൻ ആശുപത്രിയിലെ സർജൻ ഡോ.പ്രശാന്തിനെതിരെ കേസെടുത്തു.

video
play-sharp-fill

മേനംകുളം സ്വദേശി ഷീബ പ്രമോദിന്റെ (47)പരാതിയിലാണ് കഴക്കൂട്ടം പൊലീസ് കേസെടുത്തത്. ഡിസംബർ രണ്ടിനാണ് യുവതി കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയത്. പിറ്റേന്ന് സ്‌കാൻ ചെയ്തപ്പോഴാണ് അടിയന്തരമായി അപ്പെൻഡിസൈറ്റിസിനുള്ള ശസ്ത്രക്രിയ ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞത്. ഡിസംബർ മൂന്നിനുതന്നെ ശസ്ത്രക്രിയ നടത്തി.

പത്തുദിവസം ആശുപത്രിയില്‍ തുടർന്നതിനുശേഷമാണ് ഡിസ്ചാർജ് ചെയ്തത്. പക്ഷെ മുറിവ് പൂർണമായും ഉണങ്ങിയിരുന്നില്ല. ഒരുഭാഗം പഴുത്തിരുന്നു. എന്നാല്‍ കഴക്കൂട്ടത്തെ ആശുപത്രിയില്‍ ഷീബയെ ചികിത്സിച്ച ഡോക്ടർ അവധിയായിരുന്നതിനാല്‍ മുറിവ് ഡ്രെസ് ചെയ്യുന്നതിനായി ഗോവിന്ദൻസ് സ്വകാര്യ ആശുപത്രിയില്‍ എത്തുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് മുറിവില്‍ നിന്ന് നൂല് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴക്കൂട്ടത്ത് നടത്തിയ ആദ്യ ശസ്ത്രക്രിയയ്ക്കുതന്നെ 1.20 ലക്ഷം രൂപ ചെലവായെന്നും. പിന്നീട് ഗോവിന്ദൻസിലെ ചികിത്സയ്ക്ക് 18,000 രൂപയില്‍ കൂടുതലും ചെലവായെന്നും ഷീബാ പ്രമോദ് പറയുന്നു. ചികിത്സാപ്പിഴവ് ഉന്നയിക്കുന്ന പരാതി ഷീബ മുഖ്യമന്ത്രിക്കും ജില്ലാ മെഡിക്കല്‍ ഓഫിസർക്കും നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.