സുരേഷ് ഗോപിയെ കണ്ടതും കാലില്‍ വീണ് അനുഗ്രഹം വാങ്ങി ആന്ധ്രക്കാര്‍; ഞെട്ടിച്ച്‌ നടന്റെ പ്രതികരണം:സ്ത്രീകളും കുട്ടികളുമടക്കം സുരേഷ് ഗോപിയുടെ കാലില്‍ വന്ന് വീഴുന്നു: ഇവരുടെ തലയില്‍ കെെവച്ച്‌ നടൻ അനുഗ്രഹിക്കുകയും ചെയ്യുന്ന വീഡിയോ വൈറൽ

Spread the love

ഹൈദരാബാദ്: കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ കാലില്‍ വീണ് അനുഗ്രഹം തേടി ആരാധകർ. ഗണേശ ചതുർത്ഥി ഉത്സവത്തിന്റെ ഭാഗമായി തിരുപ്പതിയിലെ വെങ്കിടേശ്വര ക്ഷേത്രത്തില്‍ ദർശനം നടത്തുകയായിരുന്നു സുരേഷ് ഗോപിയും കുടുംബവും.

video
play-sharp-fill

ഭാര്യ രാധിക, മക്കളായ ഗോകുല്‍ സുരേഷ്, ഭവാനി സുരേഷ്, ഭാഗ്യ സുരേഷ്, മരുമകൻ ശ്രേയസ് എന്നിവർ നടനൊപ്പം ഉണ്ടായിരുന്നു.

ക്ഷേത്രത്തിലെ പ്രത്യേക പൂജകളിലും നടനും കുടുംബവും പങ്കെടുത്തു. ആരാധകർ വന്ന് സുരേഷ് ഗോപിയുടെ കാലില്‍ വീഴുന്നതും അനുഗ്രഹം വാങ്ങുന്നതും പുറത്തുവന്ന വീഡിയോയില്‍ ഉണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറച്ച്‌ ദിവസം മുൻപ് നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വെെറലാകുകയാണ്. വീഡിയോയില്‍ സ്ത്രീകളും കുട്ടികളുമടക്കം സുരേഷ് ഗോപിയുടെ കാലില്‍ വന്ന് വീഴുന്നു.

ഇവരുടെ തലയില്‍ കെെവച്ച്‌ നടൻ അനുഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. ആന്ധ്രാ പ്രദേശിലെ സുരേഷ് ഗോപിയുടെ ആരാധകരാണ് കാലില്‍ വീണതെന്നാണ് റിപ്പോർട്ട്.

ആന്ധ്രയില്‍ വലിയ ഒരു ആരാധകവൃന്ദം സുരോഷ് ഗോപിക്കുണ്ട്. നടന്റെ പല സിനിമകളും തെലുങ്കില്‍ റിലീസ് ചെയ്തിട്ടുണ്ട്. മലയാളികള്‍ക്ക് അല്ലു അർജുൻ എങ്ങനെയാണോ

അതുപോലെയാണ് ആന്ധ്രയില്‍ സുരേഷ് ഗോപി. നടന്റെ കമ്മീഷണർ സിനിമ ആന്ധ്രയില്‍ 100 ദിവസം തിയേറ്ററുകളില്‍ ഓടിയെന്നാണ് റിപ്പോർട്ട്.