video
play-sharp-fill

ശ്വാസ തടസ്സത്തെ തുടര്‍ന്ന് സുരേഷ് ഗോപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ന്യുമോണിയബാധയെന്ന് സംശയം

ശ്വാസ തടസ്സത്തെ തുടര്‍ന്ന് സുരേഷ് ഗോപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ന്യുമോണിയബാധയെന്ന് സംശയം

Spread the love

സ്വന്തം ലേഖകന്‍

കൊച്ചി: ശ്വാസതടസ്സത്തെ തുടര്‍ന്നു സിനിമാ താരവും ബിജെപി നേതാവുമായ സുരേഷ് ഗോപി എംപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂമോണിയ ബാധയെന്നാണ് സംശയം. ചികിത്സാര്‍ത്ഥം സുരേഷ് ഗോപിക്ക് പത്ത് ദിവസത്തെ വിശ്രമം ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ജോഷി സംവിധാനം ചെയ്യുന്ന സിനിമയായ പാപ്പന്റെ ചിത്രീകരണത്തിനിടെയാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൃശൂര്‍, തിരുവനന്തപുരം മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥിയായി സുരേഷ് ഗോപിയുടെ പേര് നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :