
ന്യൂഡൽഹി: എമ്പുരാൻ വിവാദത്തിൽ ഇടതുപക്ഷത്തെയും മുഖ്യമന്ത്രിയെയും വെല്ലുവിളിച്ച് സുരേഷ് ഗോപി. ടി.പി 51 റിലീസ് ചെയ്യാനും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റീ റിലീസിനും ധൈര്യമുണ്ടോയെന്നു സുരേഷ് ഗോപി ചോദിച്ചു.
എമ്പുരാനിലെ ഭാഗങ്ങൾ വെട്ടിമാറ്റാൻ സമ്മർദ്ദം ചെലുത്തിയിട്ടില്ല. സിനിമയിലെ രംഗങ്ങൾ നീക്കിയത് അണിയറ പ്രവർത്തകരുടെ തീരുമാനമാണ്. നന്ദി കാർഡിൽനിന്ന് എന്റെ പേര് മാറ്റാൻ ഞാൻ ആവശ്യപ്പെട്ടു. നിങ്ങൾക്ക് രാഷ്ട്രീയത്തിൻ്റെ കൈമാത്രമല്ല പൊള്ളിയത്, മറ്റ് പലതും പൊള്ളുമെന്നു മുനമ്പം വിഷയത്തിൽ ജോൺ ബ്രിട്ടാസിനോട് സുരേഷ് ഗോപി പറഞ്ഞു.
മുനമ്പത്ത് അറുനൂറോളം കുടുംബങ്ങളെ ചതിയിൽപ്പെടുത്തിയെന്നും സുരേഷ് ഗോപി ആരോപിച്ചു. പാർലമെന്റിൽ സുരേഷ്ഗോപിയും ജോൺ ബ്രിട്ടാസും നേർക്കുനേർ വാക്ക്പോരാട്ടമായിരുന്നു കണ്ടത്. വഖഫ് ബിൽ ഭരണഘടനക്ക് എതിരെന്നും തങ്ങൾ ശക്തമായി എതിർക്കുന്നെന്നും ബ്രിട്ടാസ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനങ്ങൾക്കിടയിൽ എല്ലാ വിധത്തിലും ഭിന്നിപ്പ് ഉണ്ടാക്കുകയാണ്. ഹോളി ആഘോഷത്തിനിടെ മോസ്കുകൾ മറച്ചു. കേരളത്തെ പരാമർശിച്ച കിരൺ റിജിജു കേരളത്തിലെ മതസൗഹാർദം കാണണം. ആറ്റുകാൽ പൊങ്കാല സമയത്ത് ക്രിസ്ത്യൻ മുസ്ലീം സമുദായങ്ങൾ വരിനിന്ന് പാനീയങ്ങൾ നൽകുകയായിരുന്നെന്നും ബ്രിട്ടാസ് ഓർമിപ്പിച്ചു.