സ്‌ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കണം;ഡോ.ഷഹനയുടെ ആത്മഹത്യയില്‍ സുരേഷ് ഗോപി.

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം:യുവ ഡോക്ടര്‍ ഷഹന ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി നടനും മുൻ എംപിയുമായ സുരേഷ് ഗോപി. നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി സ്ത്രീധന സമ്ബ്രദായം ഒടുങ്ങണമെന്നും ‌സ്ത്രീ തന്നെയാണ് ധനമെന്നും താരം സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

ഷഹന എന്നല്ല ഇതുപോലെയുള്ള ഏത് പെണ്മക്കളായാലും ജാതിക്കതീതമായി ഉറച്ച നിലപാട് നമ്മള്‍ എടുത്തേ മതിയാകൂ. സ്‌ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക തന്നെ ചെയ്യണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.ഡോ. ഷഹന ജീവിക്കും, കരുത്തും തന്‍റേടവുമുള്ള സ്ത്രീമനസുകളിലൂടെ. സ്ത്രീധനത്തോട് നോ പറയൂ, നിങ്ങളുടെ മക്കളെ രക്ഷിക്കൂ എന്നും താരം കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group