പാക്കിസ്ഥാൻ തിവ്രവാദ കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ , തിരിച്ചടിയല്ല നിരന്തരം ദ്രോഹിക്കുന്ന രാജ്യത്തെ ഭീകരവാദത്തെയാണ് അടിച്ചത്; കേന്ദ്രമന്ത്രി സുരേഷ്ഗോപി

Spread the love

തൃശ്ശൂര്‍: പാകിസ്ഥാനിലെ തിവ്രവാദി കേന്ദ്രങ്ങളില്‍ ഇന്തയ നടത്തിയ ഓപറേഷന്‍ സിന്ദൂര്‍ , തിരിച്ചടിയല്ല ലോകനീതിയായിട്ടാണ് കണക്കാക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു.നിരന്തരം ദ്രോഹിക്കുന്ന രാജ്യത്തെ ഭീകരവാദത്തെയാണ് നമ്മൾ അടിച്ചത്.

. ഇനി ഇത് ആവർത്തിക്കില്ല എന്ന ഉറപ്പു കൂടിയാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. രാജ്യത്തെ പൗരന്മാരുടെ സുരക്ഷ ഇതിൽ താക്കീത് നൽകുന്നതിലൂടെ ആവർത്തിക്കില്ല എന്ന ഉറപ്പാണ് നൽകുന്നത്.

തൃശ്ശൂർ പൂരം ആകാശത്ത് സിന്ദൂരം വിതറി, പാക്കിസ്ഥാനിൽ ഇന്ത്യയും സിന്ദൂരം വിതറി.. ഇന്ത്യയുടെ ആത്മാഭിമാനം സംരക്ഷിക്കാനായി. പഗൽ ഹാം  മാത്രമല്ല ഇതിനുമുമ്പും ജവാന്മാരുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിന് നിരന്തരമായ അവസാനം ഉണ്ടാകണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിലേക്ക് തന്നെയാണ് ഈ സ്ട്രൈക്ക് വഴി ശ്രമം നടന്നത്. ഡൽഹിയിലേക്ക് അടിയന്തരമായി എത്താൻ ആവശ്യപ്പെട്ടിട്ടില്ല. ഡൽഹിയിൽനിന്ന് വ്യക്തമായ നിർദ്ദേശങ്ങൾ മന്ത്രിമാർക്ക് ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു