എറണാകുളം ഗെസ്റ്റ് ഹൗസിൽനിന്നു മാധ്യമങ്ങളെ പുറത്താക്കാൻ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി.ഇന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ പ്രതികരിക്കാൻ വിസമ്മതിച്ച സുരേഷ് ഗോപി മാധ്യമങ്ങളെ അവിടെനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെടുകയായിരുന്ന്. കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രിമാരും അടക്കമുള്ളവർ കൊച്ചിയിൽ എത്തുമ്പോൾ സാധാരണ താമസിക്കാറുള്ളത് എറണാകുളം ഗസ്റ്റ് ഹൗസിലാണ്. ഇവിടെയെത്തുന്നവരുമായി മാധ്യമപ്രവർത്തകർ കൂടിക്കാഴ്ച നടത്താറുണ്ട്. സുരേഷ് ഗോപിയോട് പതിവ് പോലെ പ്രതികരണം തേടിയപ്പോൾ, അദ്ദേഹം മിണ്ടാതെ മുറിയിലേക്ക് പോകുകയായിരുന്നു,ഇതിന് ശേഷമാണ് മാധ്യമങ്ങളെ ഗസ്റ്റ് ഹൗസിന്റെ ലോബിയിൽ നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ടത്.
വെള്ളിയാഴ്ച, ജബൽപുരിൽ വൈദികരെ മർദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോടാണ് മന്ത്രി ദേഷ്യത്തോടെ സംസാരിച്ചത്.” പറയാൻ സൗകര്യമില്ല,ഇവിടെ ജനങ്ങളാണ് വലുത്” ബി കെയർഫുൾ..”നിങ്ങൾ ആരാ.. ആരോടാ ചോദിക്കുന്നേ…ഏതെല്ലാമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം..അതിനാലാണ് താൻ പുറത്തിറങ്ങുമ്പോൾ ഗെസ്റ്റ് ഹൗസ് വളപ്പിൽ ഒരു മാധ്യമപ്രവർത്തകൻ പോലും ഉണ്ടാവരുതെന്ന് സുരേഷ് ഗോപി നിർദ്ദേശിച്ചത്.