കലുങ്കിൽ സുരേഷ്‌ഗോപി നൽകിയ ഉറപ്പ്; സത്യഭാമയ്‌ക്ക് വീടെന്ന സ്വപ്‌നം പൂര്‍ത്തിയാകുന്നു

Spread the love

തൃശ്ശൂർ:  ഗുരുവായൂരിലെ കലുങ്ക് സംവാദ സഭയില്‍ സുരേഷ് ഗോപി നല്‍കിയ ഉറപ്പില്‍ സത്യഭാമയുടെ വീടെന്ന സ്വപ്നം യഥാർത്ഥ്യമാകുന്നു. വീടിൻ്റെ നിർമാണത്തിന് തുടക്കം കുറിച്ചു.

video
play-sharp-fill

തകരഷീറ്റ് മേഞ്ഞ കുടിലിലാണ് ഇരിങ്ങപ്പുറം മണിഗ്രാമം സ്വദേശി പൂക്കയില്‍ സത്യഭാമ കഴിഞ്ഞിരുന്നത്. ലൈഫ് മിഷൻ പദ്ധതിയില്‍ വീടിന് അപേക്ഷ നല്‍കിയെങ്കിലും പാസായിരുന്നില്ല. ഇതേ തുടർന്നാണ് വീട് നിർമ്മിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബർ 21ന് ഗുരുവായൂരില്‍ നടന്ന കലുങ്ക് സംവാദത്തിലേക്ക് അപേക്ഷയുമായി സത്യഭാമ എത്തിയത്.

മകളുടെ പേരിലുള്ള ട്രസ്റ്റില്‍ നിന്ന് നാല് ലക്ഷം രൂപ വീട് നിർമ്മാണത്തിന് നല്‍കാമെന്ന് സുരേഷ് ഗോപി ഉറപ്പുനല്‍കി. ഇതോടെ അയല്‍വാസി കെ. രാധാകൃഷ്ണൻ ഒരു ലക്ഷം രൂപയും വാഗ്ദാനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ തുക ഉപയോഗിച്ച്‌ നിർമ്മിക്കുന്ന വീട്ടിൻ്റെ കട്ടിള വെപ്പ് കർമ്മം ബിജെപി നോർത്ത് ജില്ലാ അധ്യക്ഷ അഡ്വ. നിവേദിത സുബ്രഹ്മണ്യൻ നിർവഹിച്ചു. നഗരസഭ കൗണ്‍സിലർമാരായ ശോഭ ഹരിനാരായണൻ, ജ്യോതി രവീന്ദ്രനാഥ് തുടങ്ങിയവർ നേതൃത്വം നല്‍കി.