തൃശ്ശൂരില്‍ മരിച്ചവരെ വോട്ട് ചെയ്യിപ്പിച്ചവരാണ് തന്നെ കുറ്റം പറയുന്നതെന്ന് സുരേഷ് ഗോപി;’ പൂരം കലക്കിയെന്നും വോട്ട് കലക്കിയെന്നും വരെ പറഞ്ഞു’

Spread the love

തൃശ്ശൂർ:തൃശ്ശൂരിലെ വോട്ട് വിവാദത്തില്‍ കടുത്ത പ്രതികരണവുമായി സുരേഷ് ഗോപി.ശവങ്ങളെ കൊണ്ട് വന്നു വോട്ട് ചെയ്യിപ്പിച്ചവർ ആണ് തന്നെ കുറ്റം പറയുന്നതെന്ന്അദ്ദേഹം പരിഹസിച്ചു.

ശവങ്ങൾ വോട്ട് ചെയ്തു വിജയിപ്പിച്ചവർ ആണ് നിങ്ങളെ വഹിക്കുന്നത് 25 വർഷം മുൻപ് മരിച്ചവരെ വരെ വോട്ട് ചെയ്യിച്ചു പൂരം കലക്കി, ഗോപി ആശാനെ കലക്കി, ആർ എൽ വി യെ കലക്കി എന്നൊക്കെ തന്നെ കുറ്റം പറഞ്ഞു അവസാനം വോട്ട് കലക്കി എന്ന് വരെ പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തുു

ആലപ്പുഴയിൽ എയിംസ് വേണമെന്ന് 2015 ൽ താൻ എടുത്ത നിലപാട് അത് മാറ്റാൻ കഴിയില്ല. ആലപ്പുഴയിൽ ഇല്ലെങ്കിൽ തൃശ്ശൂരിൽ വേണമെന്നാണ് നിലപാട് എയിംസ് തമിഴ്നാട്ടിലേയ്ക്ക് കൊണ്ടു പോകുമെന്ന് താൻ പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞുവെന്ന് തെളിയിച്ചാൽ ഈ പണി നിർത്താമെന്നും അദ്ദേഹം പറഞ്ഞു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group