play-sharp-fill
വീട് നൽകാമെന്ന വാഗ്ദാനം പാലിച്ച്  സുരേഷ് ഗോപി എം പി

വീട് നൽകാമെന്ന വാഗ്ദാനം പാലിച്ച് സുരേഷ് ഗോപി എം പി

സ്വന്തം ലേഖകൻ

ഗോവിന്ദാപുരം : ജാതിവിവേചനത്തിന്റെ പേരിൽ ദുരിതമനുഭവിച്ച വീരൻ കാളിയമ്മ ദമ്പതികൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ച് സുരേഷ് ഗോപി എംപി. പറഞ്ഞ പ്രകാരം പാലക്കാട് ഗോവിന്ദാപുരം അംബേദ്ക്കർ കോളനിയിലാണ് എംപി വീട് നിർമിച്ചു നൽകിത്.

ഒന്നര വർഷം മുൻമ്പ്് ഗോവിന്ദാപുരത്ത് ജാതി, രാഷ്ട്രീയ വിവേചനത്തിന്റെ പേരിൽ വലിയ പ്രിഷേധങ്ങൾ ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് സ്ഥിതിഗതികൾ മനസ്സിലാക്കുന്നതിനായി എത്തിയപ്പോഴാണ് വീടു നിർമിച്ച് നൽകാമെന്ന് സുരേഷ് ഗോപി ഇവർക്ക് വാഗ്ദാനം നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു മുറിയും ഹാളും അടുക്കളയും ചേർന്നതാണ് വീടാണ് സുരേഷ് ഗോപി നിർമ്മിച്ചു നൽകിയത്. വീടിന്റെ തോക്കാൽ അദ്ദേഹം തന്നെ വീരനും കാളിയമ്മയ്ക്കും കൈമാറി. അതേസമയം കോളനിയിലെ ഒരു കുടുംബത്തിനു കൂടി വീടു വച്ച് നൽകുമെന്നും അദ്ദേഹം അറിയിച്ചു. ബിജെപി നേതാക്കളും താക്കോൽ ദാന ചടങ്ങിൽ പങ്കെടുത്തിരുന്നു.