
പശ്ചിമേഷ്യൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരും മിഡില്‍ ഈസ്റ്റിലെ എംബസികളും വിഷയത്തില്‍ ഇടപെടുന്നുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
എല്ലാവരും സ്വയം സംരക്ഷണം ഒരുക്കുകയാണ് വേണ്ടത്.സുരക്ഷിതമായി ഇരിക്കുവാൻ പരമാവധി ശ്രമിക്കുക. എവിടുന്നൊക്കെയാണ് ആക്രമണം ഉണ്ടാകുന്നത് എന്ന് അറിയാൻ കഴിയാത്ത സാഹചര്യമാണ്. കേന്ദ്രസർക്കാർ ഇന്ത്യക്കാരുടെ മുഴുവൻ കാര്യങ്ങളും നോക്കുന്നുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
അതേസമയം ഗള്‍ഫ് മേഖല ശാന്തമാകുന്നതിനിടെ ദുബായില്‍ വീണ്ടും ഇറാന്‍റെ ഡ്രോണ്‍ ആക്രമണം ഉണ്ടായി. യുഎസ് നയതന്ത്ര കാര്യാലയത്തിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ഡ്രോണ്‍ ആക്രമണത്തെ ചെറുത്തെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ ഗള്‍ഫ് മേഖലയില്‍ ആളപായം ഇല്ലെന്ന് യുഎഇ പ്രതിരോധമന്ത്രാലയം അറിയിച്ചിരുന്നു.
ഫുജൈറെയിലെ റിഫൈനറിയില്‍ തീപിടുത്തില്‍ പരിഭ്രാന്തി വേണ്ടെന്ന് ഗള്‍ഫ് ഭരണാധികാരികാരികള്‍ വ്യക്തമാക്കി. മൂന്ന് ദിവസത്തെ സംഘർഷ ഭീതിക്ക് ശേഷം ഗള്‍ഫ് മേഖല അല്‍പം ശാന്തമാകുന്നതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.
അതേസമയം, ഇറാൻ ആദ്യം ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന നിലപാട് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ആവർത്തിച്ചു. ആക്രമണം ചെറുക്കാൻ ഇസ്രായേലും അമേരിക്കയും നിർബന്ധിതരാകുകയായിരുന്നെന്നും ട്രംപ് പറഞ്ഞു.



