സുരേഷ് ഗോപിക്ക് അധിക്ഷേപം;നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് എൻ.ഹരി കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി

Spread the love

കോട്ടയം : ബാംഗ്ലൂർ വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടനവേളയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഓൺലൈനിലൂടെ അധിക്ഷേപിച്ചയാൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് എൻ.ഹരി കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.

video
play-sharp-fill

ബാംഗ്ലൂർ വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടനവേളയിൽ സ്‌കൂൾ വിദ്യാർത്ഥികൾ ഗണഗീതം പാടിയതിനെ അനുകൂലിച്ച് സംസാരിച്ചതാണ് ചൊടിപ്പിച്ചത്. ചങ്ങനാശേരി തെങ്ങണ പുതുപ്പറമ്പിൽ ഷിയാസിനെതിരെയാണ് പരാതി നൽകിയത്. സ്‌ക്രീൻഷോട്ടുകൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്.