സുരേഷ് ഗോപിയ്ക്ക് കോവിഡ്

Spread the love

സ്വന്തം ലേഖകൻ
തിരുവനന്തപുരം: സുരേഷ് ഗോപിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

ചെറിയ പനി അല്ലാതെ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല എന്നും അദ്ദേഹം അറിയിച്ചു.’എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇപ്പോൾ ഞാൻ ക്വാറന്റൈനിലാണ്.

ചെറിയ ഒരു പനി അല്ലാതെ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെയില്ല. ഈ അവസ്ഥയിൽ എല്ലാവരും സാമൂഹിക അകലം പാലിക്കുക. നിങ്ങൾ സുരക്ഷിതരായിരിക്കുക’, സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോഷി സംവിധാനം ചെയ്യുന്ന ചിത്രം പാപ്പനിലാണ്‌ സുരേഷ് ഗോപി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

സംവിധായകൻ ജോഷിയും സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പൻ. ഏറെ കാലങ്ങൾക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്.