നിങ്ങളുടെ വീടിനടുത്ത് നാളെ രാവിലെ എനിക്കൊരു പരിപാടി ഉണ്ട്, ബ്രേക്ക്ഫാസ്റ് കഴിക്കാൻ ഉണ്ടാകും; ചാന്ദ്നിയുടേയും ഷാജുവിന്റെയും വീട്ടിൽ അതിഥിയായി സുരേഷ് ഗോപി; സന്തോഷം പങ്കുവെച്ച് താരങ്ങൾ

Spread the love

നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി വീട്ടില്‍ എത്തിയ സന്തോഷം പങ്കുവച്ച്‌ നടൻ ഷാജു ശ്രീധർ. കഴിഞ്ഞ ഷാജു ശ്രീധറിന്റെയും നടി ചാന്ദ്നിയുടെയും വീട്ടില്‍ സുരേഷ് ഗോപി എത്തിയത്.

”എത്രയോ നാളത്തെ ആത്മബന്ധം.. താരജാടകള്‍ ഇല്ലാത്ത ഞാൻ കണ്ട മനുഷ്യൻ. ഇന്ന് പ്രഭാത ഭക്ഷണത്തിന് വീട്ടിലെത്തിയ പ്രിയപ്പെട്ട സുരേഷേട്ടൻ,”-എന്നാണ് ഷാജു ഇൻസ്റ്റാഗ്രാമില്‍ കുറിച്ചത്. സുരേഷ് ഗോപിക്കൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

‘സുരേഷ് ഗോപിയുമായി ദീർഘനാളത്തെ ബന്ധമുണ്ട്. സിനിമകള്‍ക്കപ്പുറം ഒരു സഹോദരബന്ധമാണ്. ഇന്നലെ ഞങ്ങള്‍ കണ്ടിരുന്നു. കുറച്ച്‌ കഴിഞ്ഞശേഷം എടാ നിങ്ങളുടെ വീടിനടുത്ത് നാളെ രാവിലെ എനിക്കൊരു പരിപാടി ഉണ്ട്, ഞാൻ നാളെ ബ്രേക്ക്ഫാസ്റ് കഴിക്കാൻ ഉണ്ടാകുമെന്ന് വിളിച്ചു പറഞ്ഞു. ഏറെ നേരം ഞങ്ങളുമായി ചെലവഴിച്ചതിനു ശേഷമാണ് അദ്ദേഹം പോയത്. അദ്ദേഹത്തിന്റെ സ്റ്റാഫും ഉണ്ടായിരുന്നു. ഉള്ളതുകൊണ്ട് എല്ലാവരും സന്തോഷമായി കഴിച്ചിട്ട് പോയി’-ഷാജു ശ്രീധർ  പറഞ്ഞു.